Chapter Title : പ്രളയകാലം 2
ലിറ്റർ കോളയും വാങ്ങി വന്നാൽ മതി" "ശരിസാർ" എന്നു പറഞ്ഞ് ഞാൻ ബിവറേജിലേക്കും അനിൽ അവന്റെ വീട്ടിലേക്കും അവരവരുടെ വണ്ടിയിൽ യാത്രയായി ഞാൻ ചെല്ലുമ്പോൾ മൂന്നാളും അനിലിന്റെ വീട്ടിലെ ഡൈനിംഗ് ഹാളിലിരുന്ന് വർത്തമാനത്തിലായി രുന്നു.ഞാൻ കുപ്പിയും കോളയും വണ്ടിയിൽ വച്ചിട്ടാണ് കയറിച്ചെന്നത്. " രാഹുലേട്ടാ കുപ്പിയും കോളയും കിട്ടീല്ലേ?. അതു വാങ്ങാനല്ലേ എന്റടുത്തുന്ന് നേരത്തേ മുങ്ങിയത്?" അനിലിന്റെ ചോദ്യം കേട്ട് ഞാൻ വല്ലാതായി എന്നെ ചീത്ത പറഞ്ഞ് മദ്യം വാങ്ങാൻ വിട്ടവൻ പുതിയ ഒരുത്തനായി അഭിനയിക്കുന്നു. " ചേട്ടനെന്തായാലും പോയി ഇങ്ങു കൊണ്ടു വാ അമ്മയും ഞാനും ചെറുതായി കഴിക്കുന്ന കൂട്ടത്തിലാ പപ്പ വരുമ്പോൾ ഞങ്ങൾ ഒരുമിച്ചിരുന്നു കഴിക്കുന്നതാ" ഞാനുടനെ വണ്ടിയിൽ നിന്ന് സാധനം എടുത്ത് തിരിച്ചു വന്നു. മദ്യവും വാങ്ങിയുള്ള വരവ് അനിതയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല എങ്കിലും ഒന്നും മിണ്ടാതെ ഇരുന്നു. പെട്ടെന്ന് അനിലിന്റെ അമ്മ മഞ്ജു അനിതയോട് ചോദിച്ചു "നീ വല്ലപ്പോഴും കഴിക്കാറുണ്ടോ" "ഇല്ലാന്റീ നേരത്തേ ഒരു വട്ടം എന്റെ ആങ്ങള ഗൾഫിന്നു വന്നപ്പോൾ സ്കോച്ച് കോളയിൽ ചേർത്ത് കഴിച്ചിട്ടുണ്ട് പിന്നെ കഴിച്ചിട്ടില്ല" "എന്നാലിന്ന് രണ്ടെണ്ണമാവാം എനിക്കൊരു കമ്പനി " മഞ്ജു പറഞ്ഞു അനിത ഒന്നും മിണ്ടാതെ എന്നെ നോക്കി.ഞാൻ വെറുതെ ചിരിച്ചതെ ഉള്ളൂ. ഞാൻ ഓകെ എന്ന മട്ടിൽ അവളെ നോക്കി ചിരിച്ചു. അനിൽ പെട്ടെന്ന് തന്നെ ഗ്ലാസ്സുകളും ടച്ചിംഗുമായി എത്തി മഞ്ജുവും അനിതയും ചേർത്ത് അത്താഴത്തിനുള്ള സാധനങ്ങളും എടുത്തു വച്ചു. എനിക്കാണെങ്കിൽ ഓഫീസിൽ വച്ചുള്ള അനിലിന്റെ പെരുമാറ്റവും ഇപ്പോഴത്തേതും വച്ച് ആലോചിച്ച് ആകെ ഭ്രാന്തു പിടിച്ചിരുന്നു. മദ്യവും അത്താഴവും കഴിക്കുമ്പോൾ അനിൽ
💬 Comments
View all comments