Chapter Title : പ്രണയ പക്ഷികൾ 4 [Anu]
നമ്മൾ അവരെ സ്വന്തം മക്കൾ ആയല്ലേ കണ്ടിട്ടുള്ളൂ... ഇനി.. അവർക്കു... അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടമാണെങ്കിൽ നമ്മൾ ആരെങ്കിലും അതിനു എതിര് നിൽക്കുവോ... നിനക്കെങ്ങനെ തോന്നുന്നുണ്ടോ.... കമല കുറച്ചു സെന്റിമെന്റൽ ആയി... വാസന്തി പറഞ്ഞു... ഞാൻ... അങ്ങനെയല്ലെടി പറഞ്ഞെ... അവരുടെ മനസ് നമ്മൾ അറിയണം..അത് നിനക്ക് സാധിക്കും... അവരുടെ മനസ്സറിഞ്ഞാൽ.. നമ്മുക്കൊരു തീരുമാനം എടുകാം.....
അവരെ രണ്ടു പേരെയും ഒരു താലി ചരടിൽ പിടിച്ചു കെട്ടാം.. കമല പറഞ്ഞു... മ്മ്... ഞാൻ... അവളുടെ മനസ്സറിയട്ടെ... എന്നിട്ട് ആലോചിക്കാം ബാക്കിയെല്ലാം.. രണ്ടിന്റെയും അച്ചന്മാർ നാട്ടിൽ ഇല്ലാത്തതു കൊണ്ട്... നമ്മുടെ പുറത്താണല്ലോ എല്ലാ ഭാരവും...സഹിച്ചല്ലേ പറ്റു... വാ...പിള്ളേര് അവിടെ നിന്നു ഇനിയും എന്തേലും ഒപ്പിക്കും മുന്പേഅങ്ങോട്ട് ചെല്ലാം... കമലയും വാസന്തിയും അവരുടെ അടുത്തേക് നടന്നു... വിഷ്ണുവും അമലയും... പേടിച്ചു ഉരുകി ഒലിച്ചിരുന്നു... എല്ലാം തീർന്നു കാണുവോ.. എന്തായിരിക്കും അമ്മയോട് പറഞ്ഞത്... വിഷ്ണു..വെറുതെ മനസിനെ ചിന്തകൾ കൊണ്ട് മൂടി..കുറച്ചു ദെയ്‌ഷ്യം മുഖത്തു ഭാവിച്ചാണ് കമലയും വാസന്തിയും വന്നത്... അത് കൂടി കണ്ടതോടെ.. രണ്ടിന്റെയും ഉള്ള ധൈര്യം കൂടി പോയി... കമല പറഞ്ഞു...വാ... മതി പഠിത്തം... നടക്കങ്ങോട്ട്... കമല... ശകാരിച്ചു കൊണ്ട്.. അമലയുടെ കൈപിടിച്ച്... കൊണ്ട്... അവളെയും കൊണ്ട് പുറത്തേക്കു നടന്നു... അതുകൂടെ കണ്ടതോടെ വിഷ്ണുവിന് അമ്മ എല്ലാം കണ്ടെന്നു ഉറപ്പായി.... അവന്റെ സർവനാഡികളും ഭയത്താൽ തകർന്നു.... വാസന്തി അവനെ നോക്കി ഒന്ന് തുറിച്ചു നോക്കി ഒന്നും മിണ്ടാതെ അടുക്കളയിലേക്കു പോയി... അവൻ മെല്ലെ മുകളിലേക്കും...
അമലയെയും കൂട്ടി വീട്ടിൽ എത്തിയപാടെ കമല അവളോട് പറഞ്ഞു....ഡി ഞാൻ കേട്ടതൊക്കെ സത്യമാണോ... നീ ഇതിനായിരുന്നോ പഠിക്കാനുണ്ടെന്നും പറഞ്ഞു അങ്ങോട്ട് പോയത്.. അമല അതുകേട്ടു ഉത്തരം കിട്ടാതെ തപ്പി തടയാൻ തുടങ്ങി... അത്... അമ്മേ.. ഞാൻ... അവിടെ.. കമലയ്ക്കു അത് കേട്ടതോടെ വാസന്തി പറഞ്ഞതൊക്കെ സത്യമാണെന്നു മനസിലായി...കമല അറിയാതെ തലയിൽ കൈവെച്ചു പോയി... ദൈവമേ ഇതിനായിരുന്നോഡി... നീ... ഇവിടുന്നു....ബുക്കും എടുത്തു ഓടിയത്.... മതി നിന്റെ പഠിത്തമൊക്കെ... ഞാനും വാസന്തിയും കൂടി ഒരു തീരുമാനം എടുത്തു കഴിഞ്ഞു...എത്രയും വേഗം.....നിന്റെയും വിഷ്ണുവിന്റെയും കല്യാണം നടത്തുക... അതേയുള്ളു ഇ മാനകേടിനു ഒരു പോംവഴി....
💬 Comments
View all comments