Chapter Title : പ്രണയ രാമഴയില്‍ കുതിര്‍ന്ന് [സ്മിത]
അതിനൊത്ത വണ്ണം. ഭംഗിയുള്ള തലമുടി. പ്രകാശിക്കുന്ന കണ്ണുകള്‍. നീണ്ട മൂക്ക്. നല്ല ഭംഗിയുള്ള നോക്കി നിന്ന് പോകുന്ന ചുണ്ടുകള്‍. ടൂത്ത്‌പേസ്റ്റ് പരസ്യങ്ങളില്‍ കാണുന്ന മോഡലുകള്‍ക്കുള്ളത് പോലെയുള്ള ഭംഗിയുള്ള പല്ലുകള്‍. ഷര്‍ട്ടോ സ്യൂട്ടോ ധരിച്ചാലും അദ്ധേഹത്തിന്‍റെ മാംസപേശികള്‍ നിറഞ്ഞ ദൃഡമായ ഭംഗിയുള്ള ശരീരത്തിന്‍റെ വശ്യത അതില്‍ ദൃശ്യമാകും.
നല്ല ബാരിട്ടോണ്‍ ശബ്ദമാണ്. അതിപ്പോള്‍ ഇംഗ്ലീഷ് ആയാലും മലയാളമായാലും ഒഴുക്കോടെ സംസാരിക്കും. നോട്ടവും അതിലേറെ ആകര്‍ഷകം. നമുക്ക് സ്വയം ഒരു മതിപ്പ് തൊന്നും അദ്ധേഹത്തിന്‍റെ നോട്ടമെല്‍ക്കുമ്പോള്‍. ആഹാ, ഞാന്‍ അത്ര മോശമല്ല, ഐം വെരി ഇമ്പോര്‍ട്ടന്‍റ്റ് എന്നൊക്കെയുള്ള തോന്നലുകള്‍ കൊണ്ട് നാം വേറെ ഏതോ ലോകത്തേക്ക് പോകും അപ്പോള്‍.
അതുപോലെയാണ് അദ്ധേഹത്തിന്‍റെ ആജ്ഞാശക്തി സ്ഫുരിക്കുന്ന സാന്നിധ്യം...
വായ് നോട്ടമില്ലാത്ത, നല്ല അടക്കവും ഒതുക്കവുമുള്ള പെണ്ണാണ് ഞാന്‍ എന്ന് ആദ്യം പറഞ്ഞിട്ട്, മിഥുന്‍ സാറിനെക്കുറിച്ചുള്ള എന്‍റെ ലാത്തിയടി കേട്ടപ്പോള്‍ നിങ്ങള്‍ കരുതുന്നുണ്ടാവും ഞാന്‍ ആദ്യം പറഞ്ഞതൊക്കെ കള്ളമാണ് എന്ന്.
അല്ല. മിഥുന്‍ സാറിന്‍റെ കാര്യത്തില്‍ മാത്രമേ എനിക്ക് ഒരു വായ്‌നോട്ടക്കാരിയായിട്ടുള്ളൂ.
അതില്‍ സെ ക് സ് ഒന്നുമില്ല. ഒരു സിനിമാ നടനെ അല്ലെങ്കില്‍ ഒരു കായികതാരത്തെ കാണുമ്പോള്‍ ഉണ്ടാവുന്ന ഒരു ഫീലില്ലേ? അതുപോലെ...
ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന ഒരു എന്ജിനീയറിംഗ് സ്ഥാപനത്തിന്‍റെ മാനേജര്‍ എന്ന നിലയില്‍ എത്രയോ സ്ത്രീകളാണ് അദ്ധേഹത്തെ ആരാധനയോടെ കാണുന്നത്!
ഞാനും അവരിലൊരാള്‍.
അത്ര മാത്രം...
ഒരുപാട് ഗുണങ്ങള്‍ ഒക്കെ മിഥുന്‍ സാറിനെപ്പറ്റി പറയാനുണ്ടെന്നുള്ളതൊക്കെ നേരുതന്നെ. എന്നാലും ഒരിക്കല്‍പ്പോലും എനിക്ക് അദ്ധേഹത്തോട് മറ്റ് ആകര്‍ഷണമോ ചിന്തകളോ ഒരിക്കലും ഉണ്ടായിട്ടില്ല. ഭര്‍ത്താവ് എന്ന നിലയില്‍ ഡെന്നിസിന്‍റെ ഉത്തമയായ, വിശ്വസ്ഥയായ
💬 Comments
View all comments