0%

Chapter Title : പ്രണയ സാഫല്യം 1 [VaSco]

Author : VaSco Read All Parts 38.6K

ജി വല്ലതും അവിടെ കിട്ടുമോ..? അതൊക്കെ പ്രശ്നം അല്ലേ..?"" "അത് കറക്കറ്റ് ചോദ്യം. അങ്ങനെ ചോദിക്ക്.. ഇപ്പോഴാണ് എന്റെ മമ്മക്ക് ബുദ്ധി തെളിഞ്ഞത്. " "നീ കാര്യം പറ പെണ്ണേ.. എനിക്ക് വിശക്കുന്നു. നമുക്ക് പുറത്ത് പോയിട്ട് എന്തെങ്കിലും കഴിക്കാം. കൂടെ പബ്ബിലും പോകാം." "എന്നാൽ ഇനി ഞാൻ കാര്യം നേരിട്ട് പറയാം. അവിടെ എന്റെ ഒരു സുഹൃത്തിന്റെ കസിൻ ഉണ്ട്. ആൾക്ക് ഇവിടെയാണ് ഇന്റേണൽഷിപ്പ് . അതുകൊണ്ട് ആൾക്ക് ഇവിടെ മമ്മയുടെ കൂടെ താമസിക്കാൻ മമ്മ സമ്മതിക്കണം. " "നീ എന്താ പറഞ്ഞു വരുന്നത്. നിന്റെ താമസത്തെ കുറിച്ചാണ് ഞാൻ ചോദിച്ചത്...അപ്പോൾ നീ വേറെ ആരുടെയോ കാര്യം പറയുന്നോ.." "അതാണ് മമ്മ ഞാനും പറഞ്ഞു വരുന്നത്. എന്റെ ഫ്രണ്ട് കേരളത്തിൽ ഉള്ളതാ. അവൾ അവളുടെ വീട്ടിൽ എനിക്ക് താമസം റെഡിയാക്കിയിട്ടുണ്ട്. പക്ഷെ പകരം അവളുടെ കസിനെ ഇവിടെ മമ്മയുടെ കൂടെ മമ്മ താമസിപ്പിക്കണം. " "അതാണോ കാര്യം. അതിനെന്താ. അവളോട് ധൈര്യമായിട്ട് ഇങ്ങോട്ട് വരാൻ പറഞ്ഞോ. ബാക്കി ഞാൻ നോക്കിക്കൊള്ളാം. എന്താ ആ പെണ്ണിന്റെ പേര്..?" അത് കേട്ട് ജൂലി ചിരിച്ചു കൊണ്ട് പറഞ്ഞു. "അതേ..! അവിടെ മമ്മയ്ക്ക് ചെറിയ മിസ്റ്റേക്ക് പറ്റി. " "എനിക്ക് എന്ത് മിസ്റ്റേക്ക്..?" "എന്റെ മമ്മാ... അത് അവൾ അല്ല. അവൻ ആണ് അവൻ... " അത് കേട്ട് ഞെട്ടിയ പോലെ ജൂലിയുടെ മമ്മ പറഞ്ഞു. "അവനോ..? !!! അതൊന്നും വേണ്ട. അതൊക്കെ പിന്നീട് വലിയ പ്രശ്നം ആകും. " "വേണ്ടേ.. എന്ത് കൊണ്ട് വേണ്ട...? എന്ത് പ്രശ്നം." "എടി

💬 Comments

View all comments