0%

Chapter Title : പ്രണയ സാഫല്യം 10 [VaSco]

Author : VaSco Read All Parts 33.4K

ഒരു പെണ്ണല്ലെടാ. ഞാൻ എങ്ങനെയാ നിർബന്ധിക്കുക."

പെട്ടന്ന് കൃഷ്ണപ്രസാദിന് താൻ പറഞ്ഞ അബദ്ധം മനസ്സിലായി.

"എടാ .. അവൾ അല്ല അവൻ. അവൻ. അങ്ങനെ അല്ലേ നീ നേരത്തെ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ പെട്ടന്ന് അവൾ ആയോ." ചന്ദ്ര ദാസ് ചോദിച്ചു.

"ഓഹ്! അത് ഞാൻ ഓർത്തില്ല. നീ നേരത്തെ അവൾ അവൾ എന്ന് പറഞ്ഞത് കൊണ്ട് ഞാനും അങ്ങനെ പറഞ്ഞു പോയതാ. " കൃഷ്ണ പ്രസാദ് അങ്ങനെ പറഞ്ഞു ഒപ്പിച്ചു.

"എടാ. നിനക്ക് ഇനിയും കള്ളം പറയാൻ പറ്റുന്നില്ല അല്ലേ. ..?"

". നീ എന്താ അങ്ങനെ ചോദിച്ചത്...? "

" ഏയ് ഒന്നുമില്ല. ഞാനിതുവരെ നിന്നോട് ഒന്നും ഒളിച്ചു വെച്ചിട്ടില്ല . അതുകൊണ്ട് ചോദിച്ചതാ. "

"ദാസാ.. എടാ അത് ഞാൻ... "

"നീ ഒന്നും പറയണ്ട. എല്ലാം എനിക്ക് അറിയാം. നീ ഇന്ന് ആ പെണ്ണിനേയും കൊണ്ട് ബുള്ളറ്റിൽ കറങ്ങുന്നത് ഞാൻ കണ്ടിരുന്നു. പിന്നെ ആ മാളിലും. നിനക്ക് എന്നോട് കള്ളം പറഞ്ഞു പിടിച്ചു നിൽക്കാൻ ആവില്ല എന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ നിന്റെ മുന്നിൽ വരാതിരുന്നത്. അത് ഒരു പക്ഷെ ആ പെണ്ണിനും നിനക്കും ഒരുപോലെ ബുദ്ധിമുട്ട് ആയാലോ എന്ന് കരുതി. "

"എടാ.. ദാസാ. ഞാൻ അത്. "

"എടാ കള്ള കൃഷ്ണ. നീ എന്താ കരുതിയത്. ഞാൻ നേരത്തെ നിന്നെ വിളിച്ചത് നീ എന്നോട് ഈ കാര്യം പറയുമോ എന്ന് അറിയാൻ വേണ്ടി ആയിരുന്നു. അതിനായിരുന്നു. റിസോർട്ടും ടൂറും ഒക്കെ . പക്ഷെ നീ ഒന്നും വിട്ട് പറഞ്ഞില്ല.

💬 Comments

View all comments