Chapter Title : പ്രണയ സാഫല്യം 11 [VaSco]
എലിസബത്തിനെ വളച്ചെടുക്കാൻ വലിയ പ്രയാസം ആണെന്നും. തന്നെകൊണ്ട് അതിന് കഴിയും എന്ന് തോന്നുന്നില്ല എന്ന് സഞ്ജു പറഞ്ഞപ്പോൾ അതു തന്നെ ജൂലിയും പറഞ്ഞു. കൃഷ്ണപ്രസാദിനെ വളക്കാൻ അവൾക്കും കഴിയും എന്ന് തോന്നുന്നില്ല എന്ന്. അങ്ങനെ സാധിച്ചില്ലെങ്കിൽ നമുക്ക് എല്ലാം മറക്കാം. നമുക്ക് പിരിയാം എന്ന് പറയാതെ അവർ പറഞ്ഞുവെച്ചു . രണ്ടുപേർക്കും അത് ആശ്വാസവും സമാധാനവും ഉണ്ടാക്കി.
എലിസബത്ത് താഴെ വന്നു മെല്ലെ നോക്കി. അപ്പോൾ ഓഫീസിൽ ചിലർ സഞ്ജുവിനെ നോക്കി ഒലിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരിൽ ചിലർ അവിടെ ഇരുന്ന് പറയുന്നത് എലിസബത്ത് ശ്രദ്ധിച്ചു.
"എടി.. നീ പറഞ്ഞത് പോലെ തന്നെ എന്ത് സുന്ദരൻ ആടി ആ പയ്യൻ . ഛെ.! എന്റെ വിവാഹം കഴിഞ്ഞു പോയി. ഇല്ലെങ്കിൽ ഞാൻ ആ പയ്യനെ വളച്ചു കെട്ടിയേനെ..." ഒരുത്തി ...
"അതിനെന്താടി. ഒന്ന് കെട്ടിയാലും ആ പയ്യനെ പോലെ ഒരാളെ കിട്ടിയാൽ. കാമുകൻ ആയി കൊണ്ട് നടക്കാലോ. നീ നോക്കിക്കോ .?" വേറൊരുത്തി
"അയ്യടാ..! അതിനായി അങ്ങോട്ട് ചെന്നാൽ മതി. അത് മേഡത്തിന്റെ ആളാണ് എന്നാ തോന്നുന്നത്.. അതിൽ വെറുതെ തലയിട്ട് മേഡത്തിന്റെ കോപം ഏറ്റു വാങ്ങാൻ നിൽക്കേണ്ട " മറ്റൊരുത്തി ..
"പോടി. ഇത് നിങ്ങൾ പറയും പോലെ ഒന്നും അല്ല. കണ്ടില്ലേ.. എന്താ ആ പയ്യന്റെ ലുക്ക്. കണ്ടിട്ട് ഏതോ മോഡൽ ആണ് എന്നാ എനിക്ക് തോന്നുന്നത്.." വേറൊരുത്തി .
"അത് ശരിയാ. ചിലപ്പോൾ മോഡൽ തന്നെ ആയിരിക്കും. അടുത്ത മത്സരത്തിൽ പങ്കെടുക്കാൻ ഉള്ള മോഡൽ ആയിരിക്കും. മേഡത്തിന്റെ പ്രസ്റ്റീജ് പ്രശ്നമാണ് അടുത്ത ഫാഷൻ ഷോയിലെ മത്സരം.
💬 Comments
View all comments