0%

Chapter Title : പ്രണയ സാഫല്യം 12 [VaSco]

Author : VaSco Read All Parts 62K

പോലൊരു പെണ്ണിനെ സ്വന്തം ആക്കാൻ തനിക്കു കൊതി ഇല്ലാതെ വരുമോ... ഏയ്‌.. ഇല്ല.. അവൾ ഒരു കൊച്ചു പെണ്ണാണ്.. കൊച്ചു സുന്ദരി. താൻ അങ്ങനെ ഒന്നും ചിന്തിക്കാൻ പോലും പാടില്ല. .. എങ്കിലും അവളെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്.

അങ്ങനെയൊക്കെ മനസ്സിൽ ഓർത്തുകൊണ്ട് കൃഷ്ണ പ്രസാദ് വേഗം ആ കവർ തുറന്നു നോക്കി. അതിൽ രണ്ടു ഓയിന്മെന്റും രണ്ടു ഗുളികയും കൂടെ മരുന്ന് എങ്ങനെ ഉപയോഗിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള കുറിപ്പും മാത്രം ആണ് കൃഷ്ണ പ്രസാദ് കണ്ടുള്ളൂ.

ഓഹ്!! ഭാഗ്യം. ആ നാറി ദാസൻ അത് കൊടുത്തു അയച്ചിട്ടില്ല. അവൻ തന്നെ പറഞ്ഞു പറ്റിച്ചതാ.. എന്നാലും അങ്ങനെ വരാൻ വഴി ഇല്ലല്ലോ.. ഇങ്ങനെ ഉള്ള കാര്യത്തിന് അവന് കൂടുതൽ താല്പര്യം ആണല്ലോ.. എന്നിട്ടും അവൻ കൊടുക്കാതിരിക്കുമോ... ഇല്ല. അവൻ ഇതിൽ വെക്കാതിരിക്കില്ല. പക്ഷെ എന്നിട്ടും ഇതിൽ അത് കാണുന്നില്ലല്ലോ..?. ഇനി ഒരു പക്ഷെ ജൂലി എങ്ങാനും കണ്ട് എടുത്തു മാറ്റി വെച്ചതാണെങ്കിലോ....? ഏയ്‌! ഇല്ല. അങ്ങനെ ആണെങ്കിൽ അതും കാണിച്ചു അവൾ തന്നെ കളിയാക്കിയേനെ. അല്ലാതെ അവൾ അത് എടുത്തു മറച്ചു വെക്കില്ല...എന്നാൽ അവനെ ഒന്ന് വിളിച്ചു നോക്കിയാലോ..? ആ ദാസപ്പനെ....

അയ്യേ!! അല്ലെങ്കിൽ വേണ്ട . അവൻ കരുതും ഇവിടെ അതൊക്കെ നടക്കുന്നുണ്ടെന്ന്. താൻ അതിനാണ് എവിടുന്നോ ഒരു പെണ്ണിനെ ഇവിടെ കൊണ്ട് നിർത്തിയേക്കുന്നത് എന്ന്. എന്തായാലും അത് വേണ്ട. ഇപ്പോൾ അവനോട് ഒന്നും ചോദിക്കാൻ നിൽക്കേണ്ട. നാളെ അവനെ കണ്ട് കാര്യങ്ങൾ സംസാരിക്കാം.

അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്‍ദം കൃഷ്ണ

💬 Comments

View all comments