Chapter Title : പ്രണയ സാഫല്യം 14 [VaSco]
ശേഷം . എലിസബത്ത് പറഞ്ഞു
"എന്നാൽ എന്റെ ചെക്കൻ എന്നോട് സത്യം ചെയ്. ഞാൻ അല്ലാതെ എന്റെ ഈ ചെക്കന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടാകില്ല എന്ന്. എന്നെ വിട്ട് എവിടേയും പോകില്ലെന്ന്."
"സത്യം. എന്റെ ഈ സുന്ദരി പെണ്ണല്ലാതെ ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടാകില്ല. ഞാൻ എന്റെ ഈ പെണ്ണിനെ വിട്ട് ഒരിക്കലും എവിടേയും പോകില്ല. ഇത് സത്യം സത്യം സത്യം.. പോരെ..?" സഞ്ജു ചിരിയോടെ ചോദിച്ചു. അത് കേട്ട് എലിസബത്തിന് കൂടുതൽ സന്തോഷം ആയെങ്കിലും അവൾ പിന്നേയും പറഞ്ഞു.
"പോര. ഇങ്ങനെ പറ. ഞാൻ ആണേ എന്റെ പെണ്ണാണെ ഞങ്ങളുടെ മോള് ആണേ ഇനി എന്റെ ജീവിതത്തിൽ എന്റെ ഈ എൽസപെണ്ണ് മാത്രമേ ഉള്ളൂ. വേറൊരു പെണ്ണിനെ കുറച്ചു ഞാൻ ചിന്തിക്കുക പോലും ഇല്ല. "
"നമ്മുടെ മോളോ..? " സഞ്ജു ചിരിയോടെ ചോദിച്ചു.
"ആ! നമ്മുടെ മോള്.! നമ്മുടെ മോള് ജൂലി. എന്റെ മോള് ജൂലി ഇപ്പോൾ സഞ്ജുവിന്റെയും മോള് അല്ലേ..?. ഞാൻ സഞ്ജുവിന്റെ ഭാര്യ ആകുമ്പോൾ എന്റെ മോള് സഞ്ജുവിന്റെ കൂടെ മോള് അല്ലേ...?"
എലിസബത്തിന്റെ ചോദ്യം കേട്ട് സഞ്ജു ഞെട്ടി വിറച്ചു വല്ലാതെ ആയി. അങ്ങനെ ഒരു കാര്യത്തെ കുറച്ചു സഞ്ജു ഓർത്തിരുന്നില്ല. വീണ്ടും സഞ്ജുവിന്റെ കിളികൾ കൂട്ടത്തോടെ പോയി..
"സഞ്ജു.. സഞ്ജു.. എന്താ സഞ്ജു ഒന്നും മിണ്ടാത്തത്. പറ സഞ്ജു.. അതോ സഞ്ജു എന്നെ കെട്ടില്ല എന്നുണ്ടോ...? അതോ എന്റെ മോള് ജൂലിയെ സഞ്ജുവിന്റെ മോളായി കാണാൻ പറ്റില്ല എന്നുണ്ടോ...?"
"കെട്ടും. പറ്റും.. ഇനി മുതൽ ജൂലി
💬 Comments
View all comments