0%

Chapter Title : പ്രണയ സാഫല്യം 15 [VaSco]

Author : VaSco Read All Parts 44.7K

ഇങ്ങനെ ഒന്നും പറയാനോ കാണിക്കാനോ പാടില്ല. മോള് എന്തിനു വേണ്ടിയാണോ ഇവിടെ വന്നത് നാളെ മുതൽ അത് മാത്രമേ മോളുടെ മനസ്സിൽ ഉണ്ടാകാൻ പാടുള്ളൂ . അതിന് വേണ്ടുന്നതേ ചെയ്യാവൂ. "

കൃഷ്ണ പ്രസാദ് പറയുന്നത് കേട്ട് ഒരു നിമിഷം ജൂലിക്ക് സങ്കടമായി. എന്നിട്ടും അവൾ പറഞ്ഞു.

"ശരി. എനിക്ക് സമ്മതം. പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്തായാലും അങ്കിൾ മറുത്തു ഒന്നും പറയാതെ എല്ലാം ചെയ്യണം. ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കണം. സമ്മതമാണോ.."

" സമ്മതം. " മറ്റൊന്നും ഓർക്കാതെ വേഗം തന്നെ കൃഷ്ണ പ്രസാദ് പറഞ്ഞു.

"എന്നാൽ ഈ സമയം മുതൽ അങ്കിൾ എന്നെ അങ്കിളിന്റെ ഭാര്യയെ പോലെ കാണണം. ഒരു ദിവസമെങ്കിലും അങ്കിളിന്റെ ഭാര്യയായി ജീവിക്കാനുള്ള കൊതി കൊണ്ടാ "

അതും പറഞ്ഞു ജൂലി മെല്ലെ തേങ്ങി കരഞ്ഞു. അത് കണ്ട് കൃഷ്ണ പ്രസാദിന് സങ്കടം വന്നു. അതുകൊണ്ട് തന്നെ കൃഷ്ണ പ്രസാദ് പറഞ്ഞു.

"ഭാര്യയെ പോലെയല്ല ഭാര്യ തന്നെ . നാളെ നേരം പുലരും വരെ മോള് അങ്കിളിന്റെ ഭാര്യ ആയിരിക്കും. മോളെ പോലെ ഒരു പെണ്ണിനെ ഭാര്യയായി കിട്ടാൻ പുണ്ണ്യം ചെയ്യണം. ഭാഗ്യം വേണം. ആ ഭാഗ്യം ഇന്ന് ഒരു ദിവസം അങ്കിളിനു കിട്ടട്ടെ. "

അതും പറഞ്ഞു കൃഷ്ണ പ്രസാദ് തന്റെ കഴുത്തിൽ കിടന്ന സ്വർണ്ണ മാല അഴിച്ചു ജൂലിയുടെ കഴുത്തിൽ കെട്ടാൻ നോക്കിയപ്പോൾ ജൂലി അത് തടഞ്ഞു കൊണ്ട് പറഞ്ഞു.

" അങ്കിൾ എഴുന്നേറ്റ് എന്റെ കൂടെ വാ. "

"എവിടേക്കാ മോളെ.'" കൃഷ്ണ പ്രസാദ് ചോദിച്ചു.

💬 Comments

View all comments