Chapter Title : പ്രണയ സാഫല്യം 7 [VaSco]
ഉണ്ടാക്കി തന്ന ചായ തന്നെയാ." "ആണോ.. അത് തണുത്തില്ലേ..? " "അത് സാരമില്ല. എന്നാലും നല്ല ചായ." "അത് ചുമ്മാ. അത് അങ്കിൾ എന്നെ കളിയാക്കി പറഞ്ഞതാ . " "ഏയ് അല്ല. അങ്കിൾ ശരിക്കും പറഞ്ഞതാ. നല്ല ചായ. മോളെ പോലെ തന്നെ.. " " അപ്പോൾ ഞാൻ നല്ലതാണ് അല്ലേ.... അപ്പോൾ ഇനി അങ്കിൾ എന്നോട് പിണങ്ങില്ലല്ലോ..? " " അല്ലെങ്കിലും അങ്കിൾ എന്തിനാ മോളോട് പിണങ്ങുന്നത്. മോളെ പോലൊരു കുറുമ്പിയെ അങ്കിൾ ഇപ്പോഴാ കാണുന്നത്. അതുകൊണ്ട് അങ്കിൾ ഇത്തിരി സമയം ഒന്ന് പരിഭ്രമിച്ചു. അത്രയേ ഉള്ളൂ." കൃഷ്ണ പ്രസാദ് പറഞ്ഞു. അത് കേട്ട് ജൂലി ചിരിച്ചു. കൃഷ്ണ പ്രസാദ് ജൂലിയോട് ചോദിച്ചു. "മോൾക്ക് വിശക്കുന്നുണ്ടോ..? ഉണ്ടെങ്കിൽ അങ്കിൾ വേഗം എന്തേലും ഉണ്ടാക്കി തരാം. " " എനിക്ക് വേഗം കഴിക്കാൻ ഉണ്ടാക്കി തന്നിട്ട് അങ്കിൾ ഇത്രയും രാവിലെ എവിടെ പോകുന്നു...?" "ഞാനോ...!? എനിക്ക് ഇനി എന്തെല്ലാം പണി ഉണ്ട് എന്നറിയോ..?" "എന്ത് പണി.?" ജൂലി കൗതുകത്തോടെ ചോദിച്ചു. "അതോ!? അത്. ഇപ്പോൾ ആദ്യം തൊഴുത്തിൽ പോകണം. തൊഴുത്തു വൃത്തിയാക്കണം. പശുവിനെ കുളിപ്പിക്കണം. പശുവിനെ കറക്കണം. പശുവിന് പുല്ല് കൊടുക്കണം. പിന്നെ തോട്ടത്തിൽ ഒന്ന് പോകണം. ഇന്നലെ പെയ്ത മഴയിൽ അവിടെ എന്തെങ്കിലും കേട്പാട് ഉണ്ടായിട്ടുണ്ടോ എന്ന് നോക്കണം. പിന്നെ അവിടെ എന്തെങ്കിലും ചെയ്യാനുണ്ടെങ്കിൽ അതൊക്കെ ചെയ്യണം. പിന്നെ യോഗ ചെയ്യണം. രാവിലെ കഴിക്കേണ്ടതും ഉച്ചക്ക് കഴിക്കേണ്ടതും ഉണ്ടാക്കണം. അതിനിടയിൽ പാല് കൊണ്ട് പോയി കൊടുക്കണം . പിന്നെ ഡ്രസ്സ് കഴുകണം. പിന്നെ ഓഫീസിൽ
💬 Comments
View all comments