Chapter Title : പ്രണയ സാഫല്യം 7 [VaSco]
ഒരു ഗ്രാമീണതനിമ ജൂലിയിൽ നിറഞ്ഞിരുന്നു . ആരും കൊതിച്ചുപോകുന്ന തനി നാടൻ സുന്ദരിയായി കൈയിൽ ആവി പറക്കുന്ന ചായയും പിടിച്ചാണ് ജൂലി നിൽപ്പ്. . "ഗുഡ് മോർണിംഗ് അങ്കിൾ.. " ജൂലി വീണ്ടും പറഞ്ഞു. കൃഷ്ണ പ്രസാദ് മെല്ലെ എഴുനേറ്റ് ഇരുന്നു. പിന്നെ ജൂലിയെ നോക്കികൊണ്ട് പറഞ്ഞു. "ഗുഡ് മോണിംഗ് മോളെ.. മോള് നേരത്തെ തന്നെ എഴുന്നേറ്റോ.? " "ഉവ്വ്. അങ്കിൾ. ഞാൻ നേരത്തെ തന്നെ എഴുന്നേറ്റു. കുളിയും കഴിഞ്ഞു.. അതിനു ശേഷം അങ്കിളിനോട് ചോദിക്കാതെതന്നെ അങ്കിളിന്റെ കിച്ചണിൽ കയറി ചായയും ഉണ്ടാക്കി." "ചായ ഉണ്ടാക്കാൻ പാല് ഉണ്ടായിരുന്നോ..?" "ഉം. ഞാൻ ഫ്രിഡ്ജ് തുറന്ന് നോക്കിയപ്പോൾ അതിൽ പാല് കണ്ടു. ഞാൻ നേരെ ചായ ഉണ്ടാക്കി. ഇതാ അങ്കിൾ ചായ. അങ്കിൾ ചായ കുടിക്ക്. നന്നാകുമോ എന്ന് അറിയില്ല. അങ്കിൾ കുടിച്ചിട്ട് നോക്ക്." "മോള് എന്തിനാ വെറുതെ രാവിലെ തന്നെ അടുക്കളയിൽ കയറിയത്. ചായയൊക്കെ ഞാൻ തന്നെ ഉണ്ടാക്കുമായിരുന്നല്ലോ..?" "അങ്കിളിന് എഴുന്നേറ്റ ഉടനെ ചായ വേണ്ടി വരും എന്ന് കരുതിയാ ഞാൻ കിച്ചണിൽ കയറി ഉണ്ടാക്കിയത് ." "ഏയ്! എനിക്ക് അങ്ങനെ എഴുന്നേറ്റ ഉടനെ ചായ കുടിക്കുന്ന ഒരു പതിവ് ഒന്നും ഇല്ല മോളെ . അല്ലെങ്കിൽ തന്നെ രാവിലെ എന്നെ വിളിച്ചു ഉണർത്തി എനിക്ക് ചായ തരാൻ ഇവിടെ ആരാ ഉള്ളത്. " " ഇനി അത് ഓർത്ത് അങ്കിൾ പേടിക്കേണ്ട. ഞാൻ ഇവിടെ ഉള്ള കാലം വരെ എന്നും രാവിലെ ഞാൻ അങ്കിളിനെ വിളിച്ചു ഉണർത്തി ചായ തരും പോരെ. " അത് കേട്ട്
💬 Comments
View all comments