0%

Chapter Title : പ്രണയ സാഫല്യം 8 [VaSco]

Author : VaSco Read All Parts 38.7K

അല്ലേ ഇനി കുറച്ചു കാണിച്ചിട്ട് കൊതിപ്പിക്കാൻ  നോക്കുന്നത്. എനിക്ക്  അവിടെ തനിച്ചു നിൽക്കാൻ  പേടി  ആയിട്ടാ.  ഞാൻ അങ്കിളിന്റെ കൂടെ വന്നത്. "

ജൂലി പറഞ്ഞത് കേട്ട് എന്തോ പോലെ ആയെങ്കിലും  അത്  പുറത്ത് കാണിക്കാതെ തൊഴുത്തിൽ നിന്ന് ഒരു സ്റ്റൂൾ എടുത്തു പുറത്ത് വെച്ചിട്ട് പറഞ്ഞു.

"എന്നാലേ  എന്റെ  ജൂലി കുട്ടി ഇവിടെ ഇതിൽ ഇരുന്നോ.  ഞാൻ വേഗം പണി നോക്കട്ടെ. "

എന്ന് പറഞ്ഞു തൊഴുത്തിൽ കയറി.

ഈ പെണ്ണ് എന്തിനാ ഇടക്ക് ഇടക്ക് ഞാൻ  അവളെ മുഴുവനും കണ്ടെന്ന് പറഞ്ഞു  എന്നെ  അത് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുന്നത്. ഞാൻ അവൾ  അവളെ ഒളിഞ്ഞു നോക്കി കണ്ടത് ഒന്നും അല്ലല്ലോ.  അവളായിട്ട്  കാണിച്ചു തന്നതല്ലേ.  അന്ന്  കുറച്ചൊക്കെ  തന്റെയും  കൺട്രോൾ  പോയിരുന്നു. അല്ലെങ്കിൽ താൻ  ഒരിക്കലും  അങ്ങനെ ഒന്നും  ചെയ്യില്ലായിരുന്നു.  ഇവൾ ഇനി ഇത്  വേറെ  ആരോടെങ്കിലും  പറയുമോ...? ഏയ്‌!  ഇല്ല  അവൾ  അങ്ങനെ ഒന്നും പറയില്ല.  എന്നാലും.

കൃഷ്ണ പ്രസാദ് സംശയിച്ചു.

  കൃഷ്ണപ്രസാദ് ആദ്യം തന്നെ  പശുക്കളെ മാറ്റികെട്ടി. അപ്പോഴാണ്  കുഞ്ഞു കിടാവിനെ  അതായത്  പശുകുട്ടിയെ ജൂലി  കാണുന്നത്.  ആ  പൈകിടാവിനെ കണ്ടപ്പോൾ  ജൂലിക്ക് ആകാംഷ ഉണ്ടായി.  അവൾ  സന്തോഷത്തോടെ ആ  പൈകിടവിന്റെ  അടുത്തേക്ക്  പോയി. ആദ്യം ഒന്ന്  പേടിച്ചെങ്കിലും പിന്നെ  കിടാവും  ആയി  ജൂലി കൂട്ടായി.  അതിനെ  തൊട്ടും തലോടിയും  കിടാവിനോടുള്ള സ്നേഹം  പ്രകടിപ്പിച്ചു.

ആ സമയം  കൃഷ്ണ പ്രസാദ് ചാണകം വാരി കളഞ്ഞു തൊഴുത്തു  വൃത്തിയാക്കി.  വീണ്ടും പശുക്കളെ തൊഴുത്തിൽ കെട്ടി.  പിന്നെ കൈ കഴുകി വന്ന് പശുവിന്റെ  പാൽ  കറക്കാൻ

💬 Comments

View all comments