0%

Chapter Title : പ്രണയ സാഫല്യം 8 [VaSco]

Author : VaSco Read All Parts 38.8K

വന്നാൽ മതി.  അല്ലാതെ  ഈ വലിയ  പെണ്ണിനെ  ഞാൻ  എടുത്തു നടക്കാനോ. കാണുമ്പോലെ  അല്ല. മോൾക്ക്  നല്ല  ഭാരം  ഉണ്ട്..  അതുകൊണ്ട്  മോള്  നടന്നു വന്നാൽ മതി."

"അയ്യടാ.!  അങ്ങനെ ഇപ്പൊ ഞാൻ  നടക്കുന്നില്ല.  മുറ്റത്ത്‌ കിടക്കുന്ന  ബുള്ളറ്റ്  വെറുതെ  ഷോക്ക്  വെച്ചത് ഒന്നും  അല്ലല്ലോ. എന്നെ  ആ ബുള്ളറ്റിൽ കയറ്റി പോകണം.  അങ്കിളിന്റെ  കൂടെ  അതിൽ പോകാൻ  എനിക്ക്  കൊതിയായി.. ആദ്യം  അങ്കിളിന്റെ  ഓഫീസിൽ  പിന്നെ എനിക്ക് പോകേണ്ട  കമ്പനിയിൽ. അത് കഴിഞ്ഞു ഒരു സിനിമ  ഒരു ഷോപ്പിംഗ്. "

"അതിനൊന്നും  എനിക്ക്  സമയം ഇല്ല മോളെ. ഞാൻ ഒരു  കാര്യം ചെയ്യാം. ആദ്യം  മോളെ  ഏതെങ്കിലും ഒരു സിനിമ തിയേറ്ററിൽ ഇറക്കാം.  മോള് സിനിമ  കണ്ട്  ഇറങ്ങുമ്പോഴേക്കും  ഞാൻ ഓഫീസിൽ പോയി  വരാം. എന്നിട്ട്  എവിടെ  വേണേലും  പോകാം.  അത് പോരെ. "

"അത് ഞാൻ  തീരുമാനിക്കും. ഇപ്പോൾ  നമുക്ക്  ഇറങ്ങാം. "

"ഇറങ്ങാനോ. ഇപ്പോഴോ.  എന്റെ മോള് ഇവിടെ ഇരിക്ക്. അപ്പോഴേക്കും ഞാൻ  പുട്ടും  കടലയും ഉണ്ടാക്കാം.  നമുക്ക്  അതും കഴിച്ചിട്ട്  പോകാം . "

"അതൊന്നും  ഇന്ന്  ഇനി  വേണ്ട. ഇന്ന്  കൂടെ  നമുക്ക്  പുറത്ത് നിന്ന്  കഴിക്കാം.  വാ  അങ്കിളെ  നമുക്ക്  പോകാം.. "

"ഇത്രയും  രാവിലെ എവിടെ പോകാൻ...?"

"എത്രയും  രാവിലെ  സമയം ഒൻപതു  കഴിഞ്ഞു.  വാ  പോകാം. പത്തു മണിക്ക് സിനിമ  തുടങ്ങും. ഞാൻ  ഒരു  സിനിമ കണ്ടിട്ട് ഒരുപാട്  നാളായി.  ഇന്ന്  അങ്കിളിന്റെ  കൂടെ ഇരുന്ന്  എനിക്ക് ഒരു സിനിമ  കാണണം. "

ഇഷ്ടം ആയാൽ 

💬 Comments

View all comments