0%

Chapter Title : പ്രണയ സാഫല്യം 9 [VaSco]

Author : VaSco Read All Parts 36K

കുടിച്ചില്ലെങ്കിൽ  ഞാൻ  ഉറപ്പായും  ഗർഭിണി  ആകും. അതോടെ ഞാൻ  സഞ്ജുവിന്റെ  കുഞ്ഞിന്റെ  മാമ്മയാകും. പക്ഷെ ഇപ്പോൾ  എന്തായാലും നമുക്ക്  കുഞ്ഞുങ്ങൾ വേണ്ട.  നമുക്ക്  ആദ്യം  കുറേ നാൾ  പ്രേമിച്ചു നടക്കാം. പിന്നെ  വിവാഹം  കഴിക്കാം.  എന്നിട്ട് മതി  നമുക്ക്  കുഞ്ഞുങ്ങൾ. അല്ല.... ഇപ്പോൾ തന്നെ സഞ്ജുവിന്  കുഞ്ഞുങ്ങൾ  വേണം  എന്നുണ്ടോ..? ഉണ്ടെങ്കിൽ ഞാൻ  ഇപ്പോൾ തന്നെ  എല്ലാം  ജൂലിയോട് പറയാം. എന്നിട്ട്  നമുക്ക് വേഗം വിവാഹം കഴിക്കാം..."

അത് കൂടി കേട്ടതോടെ  സഞ്ജു തകർന്നു.  പിന്നെ  എലിസബത്ത്  ചൂണ്ടി കാണിച്ച മെഡിക്കൽ ഷോപ്പിലേക്ക് ഒരു  പാവയെ പോലെ നടന്നു.  തന്റെ  ചൂണ്ടയിൽ കുരുങ്ങിയ ഇരയെ  നോക്കുമ്പോലെ  സഞ്ജു നടന്നു പോകുന്നത് നോക്കി  എലിസബത്ത്  ചിരിച്ചു.  ഒരു ഗൂഡമായ  പുഞ്ചിരി..

.**************************************

"എന്താ  വേണ്ടത്  സാർ...?"

ജൂലിയും  കൃഷ്ണപ്രസാദു ഒരു  ഹോട്ടലിൽ  ആയിരുന്നു..

"രണ്ട്  ചായ.  രണ്ട്  പുട്ടും  രണ്ട് കറിയും. ആ !  കറി  കടല മതി. "

എന്താ  കഴിക്കാൻ  വേണ്ടത് എന്ന്  ചോദിച്ചുവന്ന  ഹോട്ടൽ ജീവനക്കാരനോട്  ജൂലി പറഞ്ഞു. പിന്നെ കൃഷ്ണ പ്രസാദിനെ  നോക്കി  ചിരിച്ചു.

"എന്താ  ഇങ്ങനെ  എന്നെ  നോക്കി  ചിരിക്കുന്നത്..?"  കൃഷ്ണ പ്രസാദ്  ചോദിച്ചു.

"എനിക്ക്  ഇഷ്ട്ടം  ആയിട്ട്. എനിക്ക്  അങ്കിളിനെ  ഒരുപാട്  ഇഷ്ട്ടമായി. നമുക്ക്  വിവാഹം കഴിച്ചാലോ  അങ്കിൾ..?.  അങ്കിൾ  എന്നെ  വിവാഹം  കഴിക്കുമോ..?"

"മോളെ  നീ  എന്തൊക്കെയാ ചോദിക്കുന്നത്.. മോൾക്ക്  കെട്ടാൻ  അത്രയും  ആഗ്രഹം ഉണ്ടെങ്കിൽ  മോൾക്ക്  നല്ല ചെറുക്കനെ വേറെ കിട്ടും. "

"എനിക്ക്  വേറെ ചെക്കനെ  ഒന്നും  വേണ്ട.  എനിക്ക് ഈ ചെക്കൻ മതി.  ഒന്നുമില്ലങ്കിലും 

💬 Comments

View all comments