Chapter Title : പ്രണയ സാഫല്യം 9 [VaSco]
പൊളിക്കാം. നീ ഇങ്ങനെ എത്ര നാളായെടാ ഒറ്റയ്ക്ക്. ഒരു പെണ്ണിന്റെ ചൂടും ചൂരും അറിയാതെ കഴിയുന്നു.. ഇനി നിനക്ക് ആളെ കിട്ടിയില്ലെങ്കിൽ ഞാൻ ആളെ ഒപ്പിക്കാം. രസ്നയെ നീ എടുത്തോ.. എന്നിക്കാണെങ്കിൽ ആൾക്ക് പഞ്ഞം ഒന്നും ഇല്ല. "
ചന്ദ്രദാസ് പറഞ്ഞു നിർത്തി. അപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞു.
"ഏയ്! അങ്ങനെ ഉള്ള പരിപാടിക്ക് ഒന്നും ഞാൻ ഇല്ല. നിനക്ക് അറിയാലോ എന്നെ. പിന്നെ എന്തിനാ ഇങ്ങനെ ഉള്ള പരിപാടിക്ക് എന്നെ വിളിക്കുന്നത്..?"
"നിന്നെ അറിയുന്നത് കൊണ്ടാ ഇങ്ങനെ ഒരു പരിപാടിക്ക് നിന്നെ വിളിച്ചത്. നിന്റെ നാരീ രഹിത വ്രതം നമുക്ക് അവസാനിപ്പിക്കാം . അതുകൊണ്ട് നീ വന്നേ പറ്റു. നിനക്ക് രസ്നയെ വേണ്ടെങ്കിൽ വേണ്ട. എന്റെ ഹോസ്പിറ്റലിൽ നല്ല പെൺ പിള്ളേരുണ്ട്. കുറച്ചു കാശ് കൂടുതൽ കൊടുത്താൽ മതി. ഞാൻ ഇടയ്ക്ക് വിളിക്കുന്നതാ. നിനക്ക് വേണ്ടി അതിൽ ആരെയെങ്കിലും വിളിക്കാം. നിനക്ക് ആണെന്ന് പറഞ്ഞാൽ അവർ ഓടിവരും.. നമുക്ക് ഒന്ന് സുഖിച്ചിട്ട് വരാമെടാ... "
"ദാസാ. ഞാൻ ഇല്ലെടാ എന്നെ വിട്ടേക്ക്. നീ വേറെ ആരെയെങ്കിലും വിളിക്ക്."
"നീ ഇല്ലെങ്കിൽ ഞാനും ഇല്ല. നീ ഇല്ലെങ്കിൽ ഒരു സുഖം ഉണ്ടാകില്ല . എന്നാൽ നീ നാളെ ശേഖരൻ സാറിന്റെ മോളുടെ പിറന്നാൾ ഫംഗ്ഷന് വരില്ലേ..? ഇനി അതും വരില്ല എന്ന് പറയുമോ..?"
"ഓഹ് അത് നാളെ ആയിരുന്നല്ലേ...? ആഹ്! അതിന് ഞാൻ വരും. "
"എന്നാൽ ശരി. ഞാൻ വെക്കട്ടെ.?"
"ഒക്കെ. ശരി. " കൃഷ്ണപ്രസാദ് പറഞ്ഞു.
" നിനക്ക് എന്നോട് വേറെ എന്തേലും പറയാനുണ്ടോ..?
💬 Comments
View all comments