പ്രണയഭദ്രം 2 [ഭദ്ര]
📝 Ongoing
👁 43548 views ❤ 110 likes 💬 48 comments
പ്രണയഭദ്രം 2
Pranayabhadram Part 2 | Author : Bhadra
Previous Part
എന്റെ പരിഭ്രമങ്ങളെയൊക്കെ വളരെ കുറച്ച്
സമയം കൊണ്ട് ഞാൻ മറച്ചു പിടിച്ചു. സ്വതസിദ്ധമായ കള്ളച്ചിരിയും, നുണക്കുഴിയും, മുഴങ്ങുന്ന ശബ്ദവും, ഇമ ചിമ്മിയടയുന്ന കണ്ണുകളും.........
ഡ്രൈവിങ്ങിനു ഇടയിലൊക്കെയും ഇടകണ്ണിട്ടു നോക്കികൊണ്ടേയിരുന്നു. അവൻ അലയിലാകാതെ കിടക്കുന്ന ഉൾക്കടൽ പോലെ ശാന്തനായി എന്നെത്തന്നെ കണ്ണെടുക്കാതെ നോക്കിയിരുന്നു. എന്റെ കണ്ണുകൾ ആ നോട്ടത്തെ സ്പർശിച്ചപ്പോഴൊക്കെയും പൊള്ളിയിട്ടെന്നവണ്ണം തെന്നി മാറി. പക്ഷേ വീണ്ടും നോക്കാതിരിക്കാനായില്ല. എന്നെത്തന്നെ നോക്കിയിരിക്കുന്ന എന്റെ ജീവൻ..... എന്റെ അച്ചു. നാണത്തിൽ കുതിർന്ന പുഞ്ചിരി എനിക്ക് ചുണ്ടിൽ നിന്നും മറച്ചുവെക്കാനായതേയില്ല. ആ കണ്ണിലേക്ക് നോക്കി ഒരു നിമിഷം എന്താണെന്ന മട്ടിൽ പുരികം ഉയർത്തി ഞാൻ ചോദിച്ചു. വീണ്ടും അതേ കള്ളച്ചിരി കൂടെ കണ്ണൊന്നു അടച്ചു തുറന്നവൻ. ശ്വാസവും നിശ്വാസവും ഹൃദയമിടിപ്പുകളും മാത്രം സംസാരിച്ച നിമിഷങ്ങൾ. ആ നനഞ്ഞ പ്രഭാതം എനിക്കായി കാത്തുവെച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും അവിശ്വസനീയമായ, സ്വപ്നതുല്യമായ അനുഭവങ്ങളായിരുന്നു.
എനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലത്തേക്ക് കൊണ്ടു പോവാൻ പറഞ്ഞുകൊണ്ട് എന്റെ ഇടതുവശത്തെ സീറ്റിൽ ചാരി കിടന്നുകൊണ്ട് അപ്പോഴും അവൻ എന്നെ നോക്കുകയായിരുന്നു. പ്രണയവും സ്നേഹവും കുസൃതിയും മാറിമാറി ആ നോട്ടത്തിൽ നിഴലിച്ചുകൊണ്ടിരുന്നു. തളം കെട്ടി
എന്റെ ഭദ്രേച്ചി.. ?
സത്യം പറഞ്ഞ അഭിപ്രായം പറയാൻ ഇത് കഥകൾ അല്ല എന്ന് അറിയാം എന്നാലും, പറയാതെ ഇരിക്കാൻ പറ്റണില്ല.. ❤️
ഈ പാർട്ടിൽ ഉണ്ടായിരുന്നു സംഭാഷണങ്ങൾ, അതു എത്രത്തോളം മനോഹരം ആയിരുന്നു എന്ന് എനിക്ക് വാക്കുകളിലൂടെ പറഞ്ഞ് അറിയിക്കാൻ ആകുന്നില്ല, അങ്ങനെ ലയിച്ചു ഇരുന്ന് പോകും.. ?
നിങ്ങളുടെ രണ്ടു പേരുടെയും ജീവിതം വായിക്കാൻ ഇത്രക്ക് രസം ആണെങ്കിൽ അതൊന്നു നീരിൽ കാണാൻ കഴിചിരുന്ണേൽ എത്ര മനോഹരം ആയിരുന്നേനെ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു ??
തൂലികയിൽ ഇന്ദ്രജാലം തീർത്ത എഴുത്തുകാരി എന്ന് തന്നെ ഞാൻ വിളിച്ചോട്ടെ.. ??
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ