Chapter Title : പ്രണയഭദ്രം [ഭദ്ര]
അസാമാന്യധൈര്യമുണ്ട്. ഒരുപാട് നാളത്തെ കൂട്ടലും കുറയ്ക്കലും ഗുണിക്കലും ഹരിക്കലും ഒക്കെ എത്തിനിന്നത് അവനോട് സംവദിച്ചേ മതിയാവൂ എന്ന തികഞ്ഞ അനിവാര്യതയിലേക്കാണ്. കമന്റ് ബോക്സിൽ mail id ചോദിച്ചപ്പോഴും വേണോ വേണ്ടയോ എന്ന വടംവലികൾക്കിടയിൽ ആയിരുന്നു മനസ്സ്. അധികം താമസിക്കാതെ എനിക്കുള്ള മറുപടിയായി ആ mail id എത്തി. ഏകദേശം 10 ദിവസത്തിൽ കൂടുതൽ വേണ്ടി വന്നു അവനോടായി സംവദിക്കാനുള്ള ഏതാനും വരികൾ എഴുതാനുള്ള ധൈര്യം സംഭരിക്കാൻ. ഇത്രമേൽ ധൈര്യം ചോർന്നു പോവുന്നൊരവസ്ഥ അതിനു മുൻപ് ഞാൻ അറിഞ്ഞിട്ടേയില്ല. അതൊരു പരീക്ഷണ ഘട്ടം തന്നെയായിരുന്നു. എന്റെ ഉദ്ദേശശുദ്ധിയെ, എനിക്കു തോന്നിയ അടുപ്പത്തെ ഒക്കെ ഏറ്റവും തരംതാഴ്ന്ന രീതിയിൽ പോലും ചിന്തിക്കാനുള്ള എല്ലാ സാധ്യതകളും ഞാൻ മുന്നിൽ കാണുന്നുണ്ടായിരുന്നു.
തികച്ചും ഔപചാരികമായ എഴുത്തുകളിൽ തുടങ്ങി, ഇഷ്ട വിഷയങ്ങളായ വായനയും, എഴുത്തും, സംഗീതവും, സിനിമയും, മനുഷ്യ മനഃശാസ്ത്രവും, റിഗ്രെഷൻ തെറാപ്പിയും, മിസ്റ്റിസിസവും, കടന്നു അതീന്ദ്രിയ ജ്ഞാനം പോലും വിഷയമാവുന്ന നീണ്ട മെയിലുകൾ, സംഭാഷണങ്ങൾ ഒക്കെ ഏതു വിഷയത്തെയും പ്രതി അവനുള്ള വായനയും, അറിവും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ അവനെന്ന വ്യക്തിത്വത്തിന്റെ വ്യാപ്തി എനിക്ക് കാട്ടിത്തന്നു. ആ സൗഹൃദം തികച്ചും സ്വാഭാവികമായി ഒഴുകികൊണ്ടേയിരുന്നു. കുറച്ചേറെ നാൾ കഴിഞ്ഞപ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ ഒരു നിമിഷം അവൻ പറഞ്ഞു "നിന്നെ നഷ്ടപ്പെടാൻ എനിക്കാവില്ല. ആർക്കും വിട്ടു കൊടുക്കാതെ ഞാൻ നിന്നെ സ്വന്തമാക്കി കഴിഞ്ഞെന്നു" എന്നോടൊരു അനുവാദം പോലും ചോദിക്കാതെ തികഞ്ഞ അധികാരത്തോടെ അവനതു പറയുമ്പോൾ എന്റെ ശബ്ദത്തിനും അപ്പുറം ഞാനെന്ന പെണ്ണിനെ അവൻ ഒന്നു നേരിട്ടു കണ്ടിട്ടു പോലും ഇല്ല. ഞാൻ അവനെയും. അതൊരു അനിവാര്യതയായി ഞങ്ങൾക്ക്
💬 Comments
View all comments