Chapter Title : പ്രണയകാലം 2 [പ്രശാന്തി]
തിരിക്കും
രാവിലെ തിരിക്കാം എന്താ
എനിക്ക് അവിടെയൊക്കെ കാണണം
എല്ലായിടത്തും പോകാം
Late ആകില്ലേ
ഞാൻ പറഞ്ഞോളാം
നമുക്കിപ്പോ പോയാലോ
ഇപ്പോഴോ
പറ്റില്ലേ പറ്റാതെ എന്താ
എനിക്ക് ഭയങ്കര ആഗ്രഹം ആയിരുന്നു ഹോട്ടലിൽ മുറിയൊക്കെ എടുത്തിട്ട്
നാളെ അവിടെ പോകേണ്ടേ
അത് എന്തേലും പറയാലോ
ചേട്ടനെ വിളിക്കട്ടെ എന്നാൽ
വിളിക്ക്
അവൻ ഫോണെടുത്തു ചേട്ടനെ വിളിച്ചു
എന്താ അച്ചു
ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ
എന്താ അവൾക്കൊരു ആഗ്രഹം
എന്ത്
ഒന്ന് കറങ്ങാൻ പോകണം എന്ന്
എപ്പോ എവിടെ
വയനാട്ടിൽ ഇപ്പൊ പോയാലോ എന്നാലോചിക്കുവാ
എന്നാ പൊയ്ക്കോ
നാളെ അവിടെ വരേണ്ടേ
അത് ഞാൻ എന്തേലും പറയാം നിങ്ങൾ പോയിട്ട് വാ എപ്പോ മടങ്ങും
അവിടെ എത്തിയിട്ട് വിളിക്കാം
ഡ്രസ്സ് എടുക്കേണ്ട
അത് ഞങ്ങൾ നേരെത്തെ വാങ്ങിയിരുന്നു
എന്നാ ശരി
അവൻ ഫോൺ cut ചെയ്തു
എന്നാ മോളു പോയി റെഡിയാകു
ഒന്ന് മേല് കഴുകണം വേഗം റെഡിയാകാം ഞാൻ എഴുനേറ്റു പോയി വേഗം കുളി കഴിഞ്ഞു ജീൻസും ടീഷർട്ടും ഇട്ടു അപ്പോഴേക്കും അവനും ഫ്രഷ് ആയി
ആളാകെ മാറിയല്ലോ
അച്ചൂന്റെ പെണ്ണല്ലേ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു നമ്മൾ എപ്പോ എത്തും അവിടെ
ഇപ്പൊ ഒൻപത് മണി പന്ത്രണ്ടു മണിയാകുമ്പോൾ എത്തും
റൂം കിട്ടുമോ
ഞാൻ ബുക്ക് ചെയ്തു
ഞങ്ങൾ വേഗം ഇറങ്ങി
അവിടെ എത്തുമ്പോൾ പന്ത്രണ്ട് കഴിഞ്ഞിരുന്നു
നല്ല തണുപ്പ് ഉണ്ടായിരുന്നു ഞാനവന്റെ കൈ ചേർത്ത് പിടിച്ചു ഹോട്ടലിലേക്ക് കയറി . മനോഹരമായ റൂം ആയിരുന്നു ആദ്യമായാണ് ഞാൻ ഇങ്ങനെ താമസിക്കുന്നത്
സന്തോഷം
💬 Comments
View all comments