0%

Chapter Title : പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 171

ഡ്രൈവർ ഇല്ലാതെ ഒറ്റയ്ക്ക് ആണ് അനുപമ . പക്ഷെ വേഷ വിധാനത്തിൽ ആകെ മാറ്റം ഉണ്ട്.

ഒരു പിങ്ക് കളർ ചുരിദാർ ആണ് അനുപമയുടെ വേഷം അതെ നിറത്തിൽ സ്കിൻ ഫിറ്റ് പാന്റ്റും ഇടതു തോളിലൂടെ വെളുത്ത നിറത്തിലുള്ള ഷാളും ധരിച്ചിട്ടുണ്ട്. മുടിയൊക്കെ ഭംഗിയ്‌യായി പുറകിൽ ക്ലിപ്പ് ഇട്ടു നിർത്തിയിട്ടുണ്ട് .ഇടതു ചെവിയുടെ വശങ്ങളിലേക്ക് ഒന്ന് രണ്ടു നീളൻ മുടിയിഴകൾ കാറ്റിൽ പാറി വീണിട്ടുണ്ട്.

പത്തു വര്ഷം മുൻപത്തെ അനു ആണ് തന്റെ മുൻപിൽ നിൽക്കുന്നത് എന്ന് അയാൾക്കു തോന്നി. കാറിൽ നിന്നിറങ്ങുമ്പോൾ , സ്വന്തം കാറിൽ കൈകൾ പിണച്ചു കെട്ടി ചാരി നിൽക്കുന്ന അനുപമയെ കണ്ടപ്പോൾ ഹരിക്കും അത്ഭുതവും ആശ്ചര്യവുമൊക്കെ മാറി മാറി ഫീൽ ചെയ്തു .

കാറിൽ നിന്നിറങ്ങി  അനുപമയെ നോക്കി നിൽക്കുന്ന ഹരിയെ നോക്കി  അനു കൈ ഉയർത്തി അഭിവാദ്യം ചെയ്തു . ഹരി തിരിച്ചും കൈ അൽപ്പം ഉയർത്തി ഹായ് പറഞ്ഞു . ഹരി  നടന്നു അനുപമയുടെ കാറിനു അടുത്തെത്തി .

അൽപ നേരത്തെ മൗനം അവർക്കിടയിൽ തളം കെട്ടി നിന്നു. അല്പം കഴിഞ്ഞപ്പോൾ ഹരി ആണ് സംസാരിച്ചു തുടങ്ങിയത് .

" വന്നിട്ട് കുറെ നേരം ആയോ " അയാൾ കാറിനു മുകൾ ഭാഗത്തു താടി മുട്ടിച്ചു പുറകോട്ടു തിരിഞ്ഞാണ് നിൽക്കുന്നത്.

"ഇല്ല..ഇപ്പൊ വന്നേ ഉള്ളു " അനുപമ പുറം തിരിഞ്ഞു നിൽക്കുന്ന അയാളെ നോക്കി .

ഹരി അപ്പോഴേക്കും തിരിഞ്ഞു അനുപമക്ക് അഭിമുഖമായി നിന്നു . "പിന്നെ എന്താ കാണണം എന്ന് പറഞ്ഞത് " ഹരി പുരികം ഉയർത്തി അനുപമയെ നോക്കി .

"വെറുതെ..ഹരിക്കു എന്നെ കാണണം എന്ന് തോന്നിയില്ലേ " അനുപമ ഹരിയെ നോക്കി ഒന്ന് ചിരിച്ചു .

"പണ്ടൊക്കെ തോന്നിയിരുന്നു , ഇപ്പൊ പിന്നെ " അയാൾ പറഞ്ഞു നിർത്തി .

"വൈഫും ഫാമിലിയും ഒകെ ആയി , പതിയെ മറന്നു അല്ലെ " താൻ പറയാൻ വിട്ടത് അനുപമ ഇങ്ങോട്ടു പറഞ്ഞത് ഹരിക്കു അത്ഭുതമായി . അനുപമയുടെ പുഞ്ചിരിയിലും ഒരു വിഷമം ഒളിഞ്ഞു

💬 Comments

View all comments