0%

Chapter Title : പ്രണയകാലം 4 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 485

നീങ്ങാനുള്ള സാധ്യത തെളിഞ്ഞപ്പോൾ അനുപമ ഹരിയെ കാര്യങ്ങൾ ധരിപ്പിച്ചു . ടൗണിലുള്ള സുഹൃത്തിന്റെ കോഫീ ഷോപ്പിൽ രണ്ടു സുഹൃത്തുക്കൾക്കൊപ്പം ചില്ലറ രാഷ്ട്രീയം പറഞ്ഞിരിക്കുന്നതിനിടയിലേക്കു അനുപമ കടന്നു വരുന്നു . ഷോപ്പിലേക് പ്രവേശിച്ച ഉടൻ തന്നെ അനുപമ "ഹരീ ..." എന്ന് നീട്ടി വിളിച്ചു കൊണ്ട് അല്പം വെപ്രാളപ്പെട്ടതാണ് വരുന്നത്. ഹരിയും സുഹൃത്തുക്കളും തിരിഞ്ഞു നോക്കി, "ചെല്ല് ചെല്ല് അളിയാ , നിന്റെ ഒകെ ടൈം " ഒപ്പം ഇരുന്നവരിൽ ഒരാൾ ഹരിയെ ഒന്ന് കളിയാക്കി. ഹരി ഒരു വളിച്ച ചിരിയുമായി എഴുന്നേറ്റ് അനുപമയുടെ നേരെ തിരിഞ്ഞു നടന്നു "എന്താ അനു..ഒരു ടെൻഷൻ പോലെ ഉണ്ടല്ലോ " ഹരി അനുപമയുടെ വിളറി വെളുത്ത മുഖത്തു നോക്കി . "ഹരി , എന്റെ കൂടെ വന്നേ എനിക്ക് ചിലതു പറയണം " അനുപമ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു പുറത്തേക്കിറങ്ങി . "നീ വിട് അനു , അത് പോട്ടെ ഞാനിവിടെ ഉണ്ടെന്നു ആര് പറഞ്ഞു " ഷോപ്പിനു വെളിയിലിറങ്ങി ഹരി ചോദിച്ചു . "ഞാൻ നിന്റെ വീട്ടിൽ പോയിരുന്നു , നിന്റെ സിസ്റ്റർ പറഞ്ഞു ഇവിടെ കാണുമെന്നു " അനുപമ അല്പം ദേഷ്യത്തിൽ ആണ് പറഞ്ഞത്. ഹരി ഒന്നും മിണ്ടാതെ അവളെ ശ്രവിച്ചു നിന്നു. "ഹരി..ഞാൻ സീരിയസ് ആയിട്ടാണുട്ടോ , വീട്ടിൽ നല്ല പ്രഷർ ആണ് " അനുപമ നഖം കടിച്ചു കൊണ്ട് ഹരിയെ നോക്കി .

"നീ ഒന്ന് പിടിച്ചു നില്ക്കു അനു , നമുക്ക് എന്തെങ്കിലും വഴി നോക്കാം " ഹരി അനുപമയുടെ കയ്യിൽ പിടിച്ചു

💬 Comments

View all comments