Chapter Title : പ്രണയകാലം [പ്രശാന്തി]
ഹേയ് അതൊന്നും അല്ല എന്തോ ഈ മോഡലിംഗ് മറ്റോ ആണോ
ആണോ അതും പറഞ്ഞു ഞാൻ അച്ചുന്റെ വീട്ടിലേക്ക് നടന്നു ഞാൻ അവിടെ എത്തുമ്പോൾ അവൻ എന്റെ മോളുടെ ഫോട്ടോ എടുക്കുവായിരുന്നു
ചേച്ചിയോ അവൻ എന്നെ കണ്ടപ്പോൾ അതും പറഞ്ഞു ചിരിച്ചു
എന്താ പിള്ളേരോടൊപ്പം
ഹേയ് ചുമ്മാ നേരം പോകണ്ടേ ചേച്ചി ആകെ ബോറിങ്
അച്ചു ഫോട്ടോഗ്രാഫർ ആയിരുന്നു അല്ലെ ഞാനിന്നലെ അറിഞ്ഞത്
ആണോ അതും പറഞ്ഞവൻ ചിരിച്ചു
ഇവിടെ ഒന്നും കണ്ടിട്ടില്ലല്ലോ അതാ
ഞാൻ അവിടെ ഒരു പരസ്യ കമ്പനിക്ക് വേണ്ടി ഷൂട്ട് നടത്തുന്നതാ അവൻ പിള്ളേർക്ക് ഫോട്ടോ ഒക്കെ കാണിച്ചു കൊടുത്തു
ചേട്ടാ ഇത് ഫോണിൽ അയച്ചു തരുമോ. എന്റെ മോൾ അവനോട് ചോദിച്ചു
അയച്ചു തരാട്ടോ ഇനി നമുക്ക് നാളെ എടുക്കാം എന്താ
അതെ ചേട്ടാ കുറച്ചപ്പുറത്തു നല്ല സ്ഥലം ഉണ്ട് നമുക്ക് അവിടെ പോയാലോ നാളെ. എന്റെ മകൻ ആണ് ചോദിച്ചത്
ആണോ എന്നാ നാളെ നമുക്ക് അവിടെ പോകാം
പിള്ളേരൊക്കെ സന്തോഷത്തോടെ അവിടുന്ന് പോയി
ഒന്ന് കാണിച്ചു തരുമോ ഞാൻ അവനോട് ചോദിച്ചു
അവൻ എനിക്ക് ഫോട്ടോ കാണിച്ചു തന്നു
എല്ലാം സൂപ്പർ ആയിട്ടുണ്ട്
എന്താ ഒരെണ്ണം എടുക്കണോ
അയ്യോ എന്റെയോ അതും പറഞ്ഞു ഞാൻ നോക്കിയത് വീട്ടിലേക്കായിരുന്നു അനിയന്റെ ഭാര്യ നോക്കുന്നുണ്ടോ എന്ന് അവൾ അവിടെ ഉണ്ടായിരുന്നില്ല ഞാൻ തിരിഞ്ഞു അച്ചുവിനെ നോക്കുമ്പോൾ അവൻ എന്റെ ഫോട്ടോ എടുക്കുവായിരുന്നു
അയ്യേ ഈ കോലത്തിലോ ചമ്മലോടെ ഞാൻ പറഞ്ഞു
ഇത് നോകിയെ എന്നും പറഞ്ഞു അവൻ ക്യാമറ കാണിച്ചപ്പോൾ ആണ് ഞാൻ അന്തം വിട്ടത് എന്റെ മനോഹരമായ ഫോട്ടോ
കൊള്ളാട്ടോ സമ്മതിച്ചു തന്നെ അറിയാതെ എടുത്തപ്പോൾ എന്ത് ഭംഗി അല്ലെ
അല്ലേലും ചേച്ചി നല്ല ഭംഗി ആണ്
പോ കളിയാക്കാതെ
ഞാൻ കാര്യമാ പറഞ്ഞത്
ഞാൻ number തരാം അയച്ചു തരുമോ
അവൻ ഫോൺ തന്നു സേവ് ചെയ്തോളാൻ പറഞ്ഞു ഞാൻ ഫോൺ വാങ്ങി number അടിച്ചു സേവ് ചെയ്തു പേര് pa എന്ന് മാത്രം അടിച്ചു അവൻ
💬 Comments
View all comments