0%

Chapter Title : പ്രണയകാലം [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 802

തോന്നിയെങ്കിലും ഹരി അത് പുറത്തു ഭാവിച്ചില്ല.

"ഗുഡ് മോർണിംഗ്.. ക്ഷമിക്കണം ആരാണ് എനിക്ക് അങ്ങോട്ട് മനസിലായില്ല " ഹരി ശബ്ദം താഴ്ത്തി സംസാരിച്ചു.

"ഓ അയാം സോറി , മിസ്റ്റർ ഹരി ...ഓ..എനിക്ക് ഹരി എന്ന് വിളിക്കാമല്ലോ അല്ലെ "

"ഇറ്റ്സ് ഓക്കേ..ബട്ട് നിങ്ങൾ ആരാണെന്നു ഇപ്പോഴും പറഞ്ഞില്ല " ഹരി അല്പം കടുപ്പിച്ചു പറഞ്ഞു.

"എഗൈൻ അയാം സോറി ,  ഞാൻ നിങ്ങളുടെ കമ്പനി ഏറ്റെടുത്ത ഷോപ്പിംഗ് മാളിന്റെ ഓണർ വേണുഗോപാലിന്റെ വൈഫ് ആണ്..പേര് അനുപമ "

"ഓ...ഓക്കേ മാഡം..അയാം സോറി..എനിക്ക് ആളെ അറിയില്ലാരുന്നു..നമ്മൾ പരിചയപ്പെട്ടിട്ടില്ല.." എന്ന് പറഞ്ഞു ഹരി അടുത്തിരിക്കുന്ന സതീഷിനെ നോക്കി..

"ഇട്സ് ഓക്കേ..എനിക്ക് ഹരിയെ ഒന്ന് കാണാൻ ആയിരുന്നു..വർക്ക് സൈറ്റിലേക്ക് വന്നാൽ കാണാമായിരുന്നു , ഞാനിപ്പോ ഇവിടെ ഉണ്ട്.."

"ഷുവർ മാഡം ..ഞങ്ങൾ ഒരു അര മണിക്കൂറിനകം എത്താം..." ഫോൺ മാറ്റിപിടിച്ച ഹരി സതീഷിനോദ് എണീക്കാൻ ആംഗ്യം കാണിച്ചു.." അവരാ ..വാ നമുക്കൊന്നു സൈറ്റില് പോണം " സതീഷിനെ എണീപ്പിച്ചു ഹരി ഫോൺ വീണ്ടും ചെവിയോട് അടുപ്പിച്ചു.

"ഓക്കേ..ഐ വിൽ വെയിറ്റ് " എന്ന് പറഞ്ഞു മറു തലക്കൽ ഫോൺ off ചെയ്തു..

ഹരിയും സതീഷും കൂടി ഓഫീസിനു വെളിയിലേക്കു നടന്നു. പാർക്കിംഗ് സ്ഥലത്തേക്ക് നടക്കുമ്പോൾ ഹരി എന്തോ ആലോചിക്കുന്നത് സതീഷ് ശ്രദ്ദിച്ചു .

"എന്താ അളിയാ ഒരാലോചന " സതീഷ് നടക്കുന്നതിനിടെ ചോദിച്ചപ്പോൾ ഹരി ഒഴിഞ്ഞു മാറി. "ഏയ്..ഒന്നുമില്ല ..ചുമ്മാ "

വണ്ടിക്കടുത്തു എത്തി. സതീഷാണ് കാറോടിക്കുന്നത്. ഡ്രൈവർ

💬 Comments

View all comments