0%

Chapter Title : പ്രണയകാലം [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 786

"പറ്റുമെങ്കി കഴിച്ച മതി..ഇവിടെ നിർബന്ധം ഒന്നുമില്ല " മീരക്ക് ആ തമാശ അത്ര പിടിക്കില്ലെന്ന് ഹരിക്കു അവളുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ പറ്റി .

"ഓ..ചുമ്മ ..നീ ഇങ്ങനെ ചൂടാവല്ലേ മീരേ.." ഹരിയുടെ മീര വിളി കേൾക്കുന്നത് അവൾക്കും ഇഷ്ടമാണ്. സ്നേഹം കൂടുമ്പോഴാണ് പലപ്പോഴും മീരേ എന്ന് ഈണത്തിൽ ഹരി വിളിക്കാറ് .

"ആ .ആ ഹരിസാര് കഴിക്കണം " മീര ഒരു കഷ്ണം ചപ്പാത്തി എടുത്തു കറിയിൽ മുക്കി വായിൽ വെച്ച ശേഷം പറഞ്ഞു .

ഹരി അനുസരണയുള്ള ഭർത്താവ് ആയി പിന്നെ ഒന്നും മിണ്ടാൻ പോയില്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞു ഹരി വീണ്ടും ടീവി ടെ മുൻപിൽ വന്നിരുന്നു . ന്യൂസ് ചാനെൽ തന്നെ കണ്ടു . മീര അടുക്കളയിൽ നിന്നും അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ അവിടേക്കെത്തി .

"ഈ കുന്തം മതി കണ്ടത്.." മീര ദേഷ്യപ്പെട്ടു ടീവി കണ്ടിരിക്കുന്ന ഹരിയുടെ കയ്യിൽ നിന്നും റിമോട്ട് വാങ്ങി ടീവി ഓഫ് ചെയ്തു .

"ആ..മതി അല്ലെ.." ഹരി ദേഷ്യപ്പെട്ടു നിൽക്കുന്ന മീരയെ പതുക്കെ തല പൊന്തിച്ചു നോക്കി .

"ഹരി വരുന്നുണ്ടോ , എന്നെ ദേഷ്യം പിടിപ്പിക്കരുത് " മീര ഇടുപ്പിൽ രണ്ടു കയ്യും കുത്തി ഹരിയുടെ നേരെ ചോദ്യഭാവത്തിൽ നോക്കി .

"വരുവല്ലേ ..നീ നടക്കെടി..ഞാൻ പുറകെ വരാം " ഹരി എണീറ്റു . മീര ഹരിയുടെ മുൻപിലായി ബെഡ്റൂമിലേക്ക് കടന്നു പിന്നാലെ ഹരിയും.

മീര ബെഡ്റൂമിലെ കണ്ണാടിക്കു മുൻപിൽ നിന്ന് കൊണ്ട്

💬 Comments

View all comments