0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 1.5K

പോട്ടെ തന്റെ അസുഖം മാറിയില്ലേ " ഹരി മീരയെ നോക്കി. അവളുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . അതിലുണ്ടായിരുന്നു ഉത്തരം എന്ന് ഹരിക്കു തോന്നി .

ഒരു നിമിഷം അവർക്കിടയിൽ അല്പം നിശബ്ദത കടന്നു വന്നു . അനുപമ ആണ് ആ നിശബ്ദത മുറിച്ചത്..

"ഹരിക്കു എന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും " അനുപമ അയാളെ തന്നെ ഇമ വെട്ടാതെ നോക്കി കൊണ്ട് ആണ് ചോദിച്ചത്..

ഹരി അല്പം പ്രയാസപ്പെട്ടു ആണെങ്കിലും ചുണ്ടിൽ ഒരു ചിരി വരുത്തി . എന്നിട്ട് സംസാരിച്ചു തുടങ്ങി.

"അതൊക്കെ കഴിഞ്ഞ കാര്യം അല്ലെ അനു.ഇനി പറഞ്ഞിട്ടെന്താ " ഹരി അനുപമയെ നോക്കി. പഴയ രൂപത്തിൽ നിന്ന് കാര്യമായ ഒരു മാറ്റവും അനുപമക്ക് ഇല്ല. സ്വഭാവത്തിലും ഇല്ലെന്നു ഹരിക്കു ഇത് വരെയുള്ള സംസാരത്തിൽ നിന്ന് മനസിലായി..അല്പം കൂടി പക്വത വന്ന പോലെ ഉണ്ടെന്നു മാത്രം .

"പക്ഷെ എനിക്ക് ഹരിയോട് തോന്നിയിരുന്നു.." അനുപമ പതിയെ പറഞ്ഞു . ഹരി അനുപമയെ മുഖം ഉയർത്തി നോക്കി. അനുപമ താഴേക്കാണ് നോക്കി ഇരിക്കുന്നത് .

"എന്തൊക്കെയാ അനു പറയുന്നേ " ഹരി അല്പം അസ്വസ്ഥത കാണിച്ചു .

"സത്യം ആണ് ഹരി..ഹരിയെ പിരിഞ്ഞ ശേഷം ഹരിയെ കാണാൻ ഞാൻ എത്ര ശ്രമിച്ചു..ഹരി നമ്പർ വരെ മാറ്റിയില്ലേ..ഹരിയെ കാണാൻ ഞാൻ ട്രൈ ചെയ്തത് വീട്ടിൽ അറിഞ്ഞു കുറെ വഴക്കു പറഞ്ഞു..തല്ലി.." അനുപമയുടെ കണ്ണ് നിറയുന്ന പോലെ ഹരിക്കു തോന്നി..അനുപമയും പെട്ടെന്ന് മുഖം വെട്ടിച്ചു .

"ചെ ചെ അനു

💬 Comments

View all comments