Chapter Title : പ്രണയകാണ്ഡം.. [പൂച്ച]
കൊള്ളുന്ന വേലക്കാരൻ പുരുഷു..
അടുക്കളയിൽ പുകയടുപ്പിനോട് മല്ലിടുന്ന അകം പണിക്കാരി മല്ലിക...
ഇവരാണ് ഈരിക്കൽ തറവാടിലെ എംപ്ലോയീസ്....!!
````മതി മല്ലികെ നീ പോയി ഭദ്രേടെ മുറി അടിച്ചു വരൂ...
ഞാൻ ചെയ്തോളാം ഇതൊക്കെ...´´´´
അടുക്കളയിലേക്ക് കയറിവന്ന ഭാനു മല്ലികയോട് പറഞ്ഞു...
````ശെരി കൊച്ചമ്മേ....´´´´
വിനയ പൂർവ്വം തല താഴ്ത്തി അവർ ഭദ്രയുടെ മുറിയിലേക്ക് നടന്നു...
കിളിച്ചു ഈറൻ മുടി കുളിപ്പിന്നാൽ കെട്ടിയിട്ടിരിക്കുകയാണ് ഭാനു... ആ മുടിയുടെ തുമ്പ് നേര്യതിൽ മറഞ്ഞു കിടക്കുന്ന ചന്തിക്കൊപ്പം ഉണ്ടായിരുന്നു...
കറുത്ത ബ്ലൗസിലും കറുത്ത കരയുള്ള നേര്യതിലും അവൾ സുന്ദരിയായിരുന്നു
````ഭാനു മാറിക്കെ ഞാൻ നോക്കാം ഇത്...... നീ പോയി കിച്ചുവിനെ വിളിക്ക്.. ഭദ്ര മോളെ വിളിക്കാൻ ചെല്ലണ്ടേ...´´´´
അടുക്കളയിലേക്ക് കേറിവന്ന ഇന്ദു പറഞ്ഞു....
````ആ.. നീ ഇറങ്ങിയോ....കഴിഞ്ഞു കുറച്ചുനേരം കൂടി കഴിഞ്ഞാൽ അടുപ്പത്തൂന്ന് മാറ്റിക്കോ കേട്ടോ....´´´´
തിരിഞ്ഞു നോക്കിയ ഭാനു കാണുന്നത് മുഖത്തു ക്ഷീണം നിഴലിക്കുന്ന ഭാവത്തോടെ നിൽക്കുന്ന ഇന്ദുവിനെയാണ്...
````എന്തു പറ്റിയെടി നിന്റെ മുഖം വല്ലാതിരിക്കുന്നു... വയ്യേ...´´´´
ഭാനു അവളുടെ തടിയിൽ പിടിച്ചുകൊണ്ടു ചോദിച്ചു..
````ഇല്ലടി.... ഇന്ന് തൊട്ടൂടാതെ ആയി..... അതാ....´´´´
````മ്മ് എനിക്ക് തോന്നി അല്ലെങ്കിൽ നീ എപ്പഴേ കിച്ചുവിനെ വിളിച്ചു എഴുനേൽപ്പിക്കേണ്ടതായിരുന്നു.. ഇന്ന് അതുണ്ടായില്ല... ഇങ്ങനെ വരുമ്പോൾ മാത്രം നീ അവനെ തൊടില്ല... അവന്റെ ഏഴയലത്തുകൂടി നീ പോവില്ല....´´´´
````അവൻ ഒരാണല്ലേ ഡി... അവൻ എവിടെയൊക്കെ പോവുന്നതാ... ആരെയൊക്കെ കാണുന്നതാ..... കുടുംബ ക്ഷേത്രത്തിൽ എപ്പഴും പോകുന്നതല്ലേ അവൻ അതാ.... നീ ചെല്ല് അവനെ വിളിക്ക്... ഇപ്പൊ കുറച്ചായി അവൻ താമസിച്ചാ എണീക്കനെ....´´´´
````മടി പിടിച്ചു തുടങ്ങി ചെക്കൻ.... നല്ല അടിയ വേണ്ടേ....
24വയസ്സായി....´´´´
ഇതും പറഞ്ഞുകൊണ്ട് ഭാനു അടുക്കളയിൽ നിന്നും പോയപ്പോൾ...
````എന്റെ കൊച്ചിനെ ഒന്നും ചെയ്തേക്കല്ലേ എന്റെ വിധം മാറും...´´´´
ഇന്ദു ഭാനു പോയ വഴിയേ നോക്കി വിളിച്ചു പറഞ്ഞു...
````അയ്യോടി അവനേ എന്റേം കൂടി സ്വത്താ....´´´´
രണ്ടുപേരുടെയും മുഖത്തു വാത്സല്യം നിറഞ്ഞ ചിരി വിരിഞ്ഞു...
കമിഴ്ന്നു കിടന്നു തലയിണയെയും കെട്ടിപിടിച്ചാണ് കിച്ചു കിടക്കുന്നത്..
മുറിയിൽ കയറിവന്ന ഭാനു ഇതു കണ്ട് ഒന്ന് ചിരിച്ചു..
പതിയെ അവന്റെ
💬 Comments
View all comments