Chapter Title : പ്രണയകാണ്ഡം.. [പൂച്ച]
അവൾ ചോദിച്ചു...
````ക്ഷീണിച്ചു.... ആകെക്കൂടി ഇത്തിരിയെങ്കിലും ഉള്ളു.... അതും ഇല്ലാണ്ടായാൽ കാണാൻ കൂടി കിട്ടില്ല നിന്നെ... നീ അവിടെന്നൊന്നും കഴിക്കില്ലേ....´´´´
ഉടനെ കുണുങ്ങി കൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപ്പിടിക്കാൻ പോയി... എന്നാൽ.
````മോളെ വേണ്ട എനിക്ക് തൊട്ടൂടാ....´´´´
വളരെ പതുക്കെ അടുത്തുവന്നാ ഭദ്രയോടെ ഇന്ദു പറഞ്ഞു...
````ആണോ..... എനിക്കും.....´´´´
ഇത്രയും പറഞ്ഞുകൊണ്ട് അവൾ ഇന്ദുവിനെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു...
എന്നിട്ട്....
````ഞാൻ ചുമ്മാ പറഞ്ഞതാ.....´´´´
എന്നും പറഞ്ഞുകൊണ്ട് അവൾ അഗത്തേക്കുപോയി...
````ഈ പെണ്ണ്....´´´´
ഇന്ദു തന്റെ തലയിൽ കൊട്ടി അകത്തേക്കുപോയി..
````അമ്മായി ഞാൻ മില്ലിൽ പോകുവാ... ഇന്ന് തടി വരും...´´´´
````കഴിച്ചിട്ട് പോ മോനു... സമയം ഉച്ചയായില്ലേ....´´´´
````വെളിയിൽ നിന്നും കഴിക്കാം വരുമ്പോ താമസിക്കും.....´´´´
ഇത്രെയും പറഞ്ഞു കൊണ്ട് മറുപടിക്കുകക്കാതെ അവൻ കാറിൽ കയറി പോയി..
ഡ്രെസ്സും മാറി കുളിച്ചുവന്ന ഭദ്ര നേരെ അടുക്കളയിലേക്കുപോയി...
````അമ്മേ വിശക്കുന്നു....´´´´
````ഇപ്പൊ തരാം മോളെ..... ദേ ഈ മോര് ഒന്ന് കടുവറത്തോട്ടെ....´´´´
ഉച്ചക്ക് അവർ മൂന്നുപേരും ഒരുമിച്ചിരുന്നു കഴിച്ചു..
ഭദ്രക്ക് അവനെ കണ്ണൻ അവനോട് ശെരിക്കൊന്നുമിണ്ടാൻ കൊതിതോന്നി...
ഉണ്ടുകഴിഞ്ഞ് അവർ ഉച്ചയുറക്കത്തിനുപോയി...
````മോളെ നീ വരുന്നോ അമ്പലത്തിൽ...´´´´
ഭാനു ഭദ്രയെ വിളിച്ചു....
````ആ അമ്മേ ഞാനും വരുവാ....´´´´
````എന്ന വേഗം കുളിച്ചു വാ...´´´´
കുറച്ചുസമയത്തിനുള്ളിൽ അവർ പോകാൻ ഇറങ്ങി....
തറവാട്ടിൽ നിന്നും കുറച്ചുദൂരം നടക്കാനുണ്ട് അമ്പലത്തിലേക്ക്...
കുറച്ച് ദൂരം നടന്നപ്പോഴേക്കും വഴിയിൽ വച്ചു ഭദ്ര അവളുടെ കൂട്ടുകാരിയെ കണ്ടു...
പോകുന്ന വഴിയാണ് കൂട്ടുകാരിയുടെ വീട്....
അവളുടെ കൂട്ടുകാരി മുറ്റം അടിച്ചുവരുകയാണ്....
````അമ്മു....´´´´
````ഭദ്രേ നീ വന്നോ.....´´´´
````ആടി ഇന്നുവന്നു....എന്തൊക്കെയുണ്ടെടി വിശേഷം...´´´´´
````വിശേഷം... വാ ചേച്ചിയുണ്ട്.... നീ കൊച്ചിനെ കണ്ടില്ലല്ലോ.... വാ കാണിക്കാം അകത്തുണ്ട്....´´´´
അവൾ അനുവാദത്തിന് അമ്മയെ നോക്കി....
അനുവാദം കിട്ടിയ അവൾ ഉടനെ അമ്മുവിന്റെ വീട്ടിലേക്കുകയറി....
ഭാനു നടന്നുതുടങ്ങി....
കുറച്ചുകൂടി നടന്ന്... ആൾതാമസമില്ലാത്ത വഴിയേത്തിയപ്പോഴേക്കും...
അവളുടെ മുന്നിലേക്ക് ഒരു രൂപം എടുത്തുചാടി...
പേടിച്ചു പുറകിലേക്കുപോയ അവൾ മുൻപിൽ നിക്കുന്നവനെ നോക്കി...
അവളുടെ മുഖം സംശയത്താൽ ചുളിഞ്ഞു....
അത് വേറെ ആരുമായിരുന്നില്ല....
ഡ്രൈവർ കുമാരൻ..!!
തുടരും..
നന്ദി നമസ്ക്കാരം ?
💬 Comments
View all comments