0%

Chapter Title : പ്രണയം

Author : Kambikathakal Read All Parts 113

രൂപത്തിൽ പറഞ്ഞു … അൻവർ പിന്നെ വെള്ളത്തിന് ചോദിച്ചില്ല പാറ ആഞ്ഞു വേട്ടനായി ചുറ്റിക മേൽപൊട്ട് ഉയർത്തിയതും കാൽ ഒന്ന് ഇടറിയതും ഒരുമിച്ചു ആയിരുന്നു .. പാറ കെട്ടുകൾക്ക് ഇടയിലൂടെ അൻവർ ബോധം മറഞ്ഞു നിലം പതിച്ചു . മറ്റു ജയിൽ പുള്ളികൾ ഓടി കൂടിയപ്പോൾ .. ജയിൽ സൂപ്രണ്ട് ഒരു ആക്രോശം ആയിരുന്നു ഒരാളും തൊട്ട് പോവരുത് ,, തടിച്ച ശരീരവും മുഖം പാതി കാണാത്ത മീശയും പിരിച്ചു കൊണ്ട് സൂപ്രണ്ട് അൻവറിന്റെ അടുത്ത് പോയി … കമഴ്ന്ന് കിടക്കുന്ന അൻവറിന്റെ മുഖം തിരിക്കുവാൻ അയാൾ ബൂട്ടിട്ട കാൽകൊണ്ട് മറിച്ചിട്ടു.. രക്തവും മണ്ണും ഇടകലർന്ന അൻവറിന്റെ മുഖത്തേക്ക് സൂപ്രണ്ട് പാറപുറത്തിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് ഒഴിച്ചു … നിന്ന നിൽപ്പിൽ നിന്നും ഒഴിച്ചത് കൊണ്ട് മുറിവിൽ ശക്തമായി തന്നെ വെള്ളം തെറിച്ചു വീണു .. ആ അബോധവസ്തയിലും അൻവർ വേദന കൊണ്ട് ഞെരങ്ങുന്നുണ്ടായിരുന്നു.. ഒരു ലഹരി പ്രയോഗം പോലെ. സൂപ്രണ്ട് ആ വേദന കണ്ട് ആനന്ദിച്ചു .. സാറെ അവന്റെ തലയിൽ നിന്നും ബ്ലഡ് പോവുന്നുണ്ട്. ഹോസ്പ്പിറ്റലിൽ എത്തിച്ചില്ലങ്കിൽ.. കോൺസ്റ്റബിൾ പാതി വെച്ചു നിർത്തി .. ഇവനൊക്കെ മരിച്ചു പോയാൽ ആർക്കാ ഡോ നഷ്ട്ടം , അവിടെ കിടക്കട്ടെ സർ നാളെ കോടതിയിൽ ഹാജർ ആക്കാൻ ഉള്ളതാണ് . കോൺസ്റ്റബിൾ അല്പം ഭയത്തോടെ. പറഞ്ഞു…,, നാശം വിളിക്ക് എന്നാൽ ആംബുലൻസ് . ഇനി മേലെ വിളിച്ചു സമ്മതം ചോദിക്കണം…. സൂപ്രണ്ട് കലിയോടെ ഓഫിസിലേക്ക് നടന്നു … പോലിസ് കാവലിൽ അൻവർ ICU വിൽ കിടന്നു

****************************

എന്താ പ്രീതി നിന്നെ കടന്നൽ കൂട്ടം അക്രമിച്ചോ മുഖമെന്താ ഇങ്ങനെ ?… പ്രീതി കസേര വലിച്ചിട്ട് ഇരുന്നു അരിശം അടക്കാൻ പാട് പെടും പോലെ തോന്നി നിമിഷയ്ക്ക് … എന്താ പ്രീതി … നീ ഒരു എമർജൻസി കേസ് വന്നിട്ട് പോവും വരെ കുഴപ്പം ഒന്നും ഇല്ലായിരുന്നല്ലോ പിന്നെന്ത ഇപ്പൊ ഇങ്ങനെ …. ആ എമർജൻസി കേസ് മോർച്ചറിയിലേക്ക് ആയാമതിയായിരുന്നു .., നിമിഷ ഒന്നും മനസ്സിലാവാതെ പ്രീതിയെ നോക്കി ഇരുന്നു.. പ്രീതി

💬 Comments

View all comments