Chapter Title : പ്രണയം
.. പലരും ഹോസ്പ്പിറ്റിലിൽ അടക്കം പറയുന്നത് ഡോക്ക്ടർ വിമൽ കേട്ടു.., അതിൽ കൂടുതലും അൻവറിന്റെ മരണം ആഗ്രഹിക്കുന്ന വാക്കുകൾ ആയിരുന്നു… ആർക്കൊക്കെയോ തടവ് പുള്ളി പുറത്തു ചാടിയതിന്റെ ഭയവും ,, നേരം ഇരുട്ടി തുടങ്ങി ഇത് വരെ അൻവറിനെ കുറിച്ചുള്ള ഒരു തുമ്പ് പോലും ലഭിച്ചില്ല പോലീസിന് ICU വിന് കാവൽ നിന്ന രണ്ടു കോൺസ്റ്റബൾസിന് സസ്‌പെൻഷൻ . സൂപ്രണ്ടിന് മേലധികാരികളുടെ വഴക്കും ഉത്തരവുകളും ,,, സായാഹ്ന പത്രങ്ങൾ ചൂടപ്പം പോലെ വിറ്റ് പോയി . പോലീസിന്റെ അനാസ്ഥ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതി രക്ഷപ്പെട്ടു……., ഡോക്ക്ടർ വിമലും ആ ന്യൂസ് കണ്ടു. ജീവപര്യന്തം പ്രതിയാണോ അൻവർ ?.. ഒരു ജയിൽ പുള്ളി എന്നതിനപ്പുറം മറ്റൊന്നും താൻ അന്വേക്ഷിച്ചിട്ടില്ല അൻവറിനെ കുറിച്ച് … ഡോക്ക്ടർ ന്യൂസ് പേപ്പറിൽ കണ്ണോടിച്ചു …. വയിച്ചത് വിശ്വസിക്കാൻ ആവാതെ ഡോക്ക്ടർ പകച്ചിരുന്നു അൻവറിന്റെ മുഖം മനസ്സിൽ വീണ്ടും തെളിഞ്ഞു വന്നു ,, സ്വയം ഇല്ല എന്ന് തലയനക്കി കൊണ്ടിരുന്നു ഡോക്ക്ട്ടർ ,, എന്താ ഡോക്ക്ടർ തനിയെ ഇരുന്നൊരു ആലോചന ഡോക്ക്ടർ ബാബുവിന്റെ ചോദ്യമായിരുന്നു അത് ഡോക്ക്ടർ വിമൽ പത്രം മേശയ്ക്ക് മുകളിൽ ബാബു ഡോക്ക്ടർക്ക് നേരെ ഇട്ടു . ആ… ഇവനെ ഇനി കിട്ടും വരെ എല്ലാരുടെ സമാധാനവും പോവും.. ഡോക്ക്ടർ ബാബു പറഞ്ഞു , ഇതൊക്കെ സത്യമാണോ ?.. സംശയത്തോടെ വിമൽ ഡോക്ക്ടർ ചോദിച്ചു ഈ കേസ് നടക്കുമ്പോൾ വിമൽ ഡോക്ക്ട്ടർ വിദേശത്ത് ആയിരുന്നത് കൊണ്ടാണ് ഇത് അറിയാതിരുന്നത് സ്നേഹിച്ച പെണ്ണിനെ ഇല്ലാത്ത സംശയത്തിന്റെ പേരിൽ വെട്ടി നുറുക്കി കർണ്ണാടകയിലെ ഏതോ കൊക്കായിൽ വലിച്ചെറിഞ്ഞവനാണ് .. ആ പെണ്ണിന്റെ ഒരു പൊടി പോലും കിട്ടിയില്ല അടക്കം ചെയ്യാൻ പോലും ….. അവസാനം അവന്റൊരു കീഴടങ്ങലും കുറ്റ സമ്മതവും . ബാബു ഡോക്ക്ടർ ദേഷ്യത്തോടെ പറഞ്ഞു നിർത്തി… വിമൽ ഡോക്ക്ടർ ഓർത്തു കൊണ്ടിരുന്നത് ഈ ഹോസ്പ്പിറ്റിലിൽ കണ്ട രൂപമല്ലാതെ .., അൻവറിന്റെ പത്രത്തിലെ മുഖം ഇതിന് മുമ്പ് താൻ എവിടെ വെച്ചാണ് കണ്ടത് എന്നായിരുന്നു…..,, നേരം പുലർന്നപ്പോൾ എല്ലാരും വേഗം പത്രം എടുത്തു മറച്ചു
💬 Comments
View all comments