0%

Chapter Title : പ്രണയം 2

Author : Kambikathakal Read All Parts 440

നല്ല സുഗന്ധം ആ സുഗന്ധം ഞാൻ കുറച്ചു നേരം കണ്ണടച്ച് ഇരുന്ന് കൊണ്ട് ആസ്വദിച്ചു… ആ നേരം റിനീഷയെ ഞാൻ തൊട്ട് മുന്നിൽ എന്ന പോലെ കാണുക ആയിരുന്നു ……,,

ഡാ… ചെക്കാ നിനക്ക് ഉറങ്ങാൻ ആയില്ലെ ?.

പടച്ചോനെ അവള് ഇവിടെയും വന്നോ … ഞാൻ ഞെട്ടലോടെ കണ്ണ് തുറന്നു…

ഹൂ …. ഇത്തൂ ആണോ

പിന്നെ നീ എന്താ കരുതിയെ ഈ പാതി രാത്രി നിന്നെ നോക്കി ആര് വരാനാ …

ഇത്താത്ത ഉറങ്ങിയില്ലെ ?.ഇത് വരെ

ഇക്കാന്റെ ഫോൺ വന്നപ്പോ എണീറ്റതാണ് അപ്പോഴ ഇവിടെ വെളിച്ചം കണ്ടത് എന്റെ കൊച്ചനിയൻ എന്താ ഉറങ്ങാത്തെന്ന് അറിയാൻ വന്നതാണ് ,,, ഇത്തൂ ശ്വാസം വലിച്ചുകൊണ്ട് ചോദിച്ചു ..

അല്ല അനു എവിടുന്ന ഇത്രയും നല്ല അത്തറിൻ മണം .

ഞാൻ കസേരയിൽ നിന്ന് എണീറ്റ് റിനിയുടെ നോട്ട് ഇത്തൂന്റെ മുഖത്തോട് അടുപ്പിച്ചു ..

മ്മ്മ് ..ഹാ … എന്ത് നല്ല സുഗന്ധം ഇതെവിടുന്ന മോനു,,

ഇത് റിനി അപ്പുറത്തെ രമ്യക്ക് കൊടുക്കാൻ തന്നതാണ്.. രമ്യ ഇനി തിങ്കളാഴ്ച്ചയെ വരൂ…. ഞാൻ പറഞ്ഞു

അതിന് രമ്യ എവിടെ പോയി ഇത്താത്ത ചോദിച്ചു .

അവള് അമ്മയുടെ തറവാട്ടിൽ പോയി എന്ന റിനി പറഞ്ഞത് തിങ്കളാഴ്ച്ച രാവിലെ കൊടുക്കാൻ ഏല്പിച്ചതാണ് .. രമ്യ അവളുടെ വീട്ടിൽ തന്നെ ഉണ്ടല്ലോ… ഞാൻ കുറച്ചു മുമ്പ് ഇറച്ചിപത്തിരി കൊണ്ട് കൊടുക്കാൻ പോയപ്പോൾ കണ്ടതണല്ലോ , ഇത്താത്ത പറഞ്ഞു…

എന്ന അവള് പോയി കാണില്ല . ഞാൻ പറഞ്ഞു

മോനെ അനു.. ഇത്

💬 Comments

View all comments