0%

Chapter Title : പ്രണയം 2

Author : Kambikathakal Read All Parts 129

മടിയിൽ നിന്നും എണീച്ചിരുന്ന് കൊണ്ട് ഞാൻ പറഞ്ഞു ..

ഇല്ല മോളെ ഇത്തൂ അവളെ ഇത്തൂന്റെ നാത്തൂൻ ആയി ഈ വീട്ടിൽ തന്നെ ഞാൻ കൊണ്ട് വരും ,,

കൊണ്ട് വന്നില്ലെങ്കിൽ നിന്നെ വേറെ പെണ്ണ് ഞാൻ കെട്ടികൂല മോനെ…

അല്ല ഇത്തൂ .ഇസ്ലാമിൽ മൂന്ന് വരെ കെട്ടാമെന്ന., അത് കൊണ്ട് അത് കാര്യമാക്കണ്ട..

ഇത്തൂ കൈ വീശും മുമ്പ് ഞാൻ പുറത്തേക്ക് ഓടി…

ഇന്നത്തെ കാര്യം അറിഞ്ഞാൽ ഇത്തൂ വിഷമിക്കും വേണ്ട ഒന്നും ആരും അറിയണ്ട…

സ്കൂളിൽ പോവാൻ തോന്നാതെ ആയി അവളും അവളുടെ ഒരു കാമുകനും .. എല്ലാവരോടും എനിക്ക് ദേഷ്യം ആയിരുന്നു .. സ്കൂളിൽ നിന്ന് നാട് വിട്ട് പോയാലൊന്ന് വരെ ആലോചിച്ചു …,

അവരെ രണ്ടു പേരെയും ഒന്നിച്ചു കാണുന്നതിലും ബേധം അതാണെന്ന് തോന്നി..

ദിവസങ്ങൾ കൊഴിഞ്ഞു പോയി…. എന്റെ ഉന്മേഷവും…. മുമ്പൊക്കെ അവളെ കാണുമ്പോ ഹൃദയം ദഫ് മുട്ടുമായിരുന്നു മുഹബ്ബത്തിന്റെ ,,,

ഇപ്പൊ അവളെ കാണുമ്പോ ഹൃദയം പറയാ ഇത്ര വർഷം സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കാൻ പറ്റാത്തവൻ പോയി ആത്മഹത്യ ചെയ്യ ഡാ എന്ന് ,,

നമ്മൾ ഇഷ്ട്ടപ്പെടുന്ന എന്ത് തന്നെ ആയാലും മറ്റൊരാൾ സ്വന്തമാക്കുമ്പോഴാണ് അത് വരെ നമുക്ക് ഇല്ലാത്ത വെപ്രാളവും ടെൻഷനും തുടങ്ങുന്നത് ,, ഇഷ്ടത്തിന്റെ ആഴം സ്വയം തിരിച്ചറിയുന്നത് പോലും നഷ്ടപ്പെടുന്നുന്ന് തോന്നുമ്പോഴാണ് ,,,

അളിയാ… നീ ഇവിടെ ഇരിക്കുകയാണോ എന്താ കളിക്കാൻ വരുന്നില്ലെ ,, ഷെബി ആയിരുന്നു അത്

ഞാൻ അവനോട് ചോദിച്ചു ഡാ.. നിനക്ക് റിനീഷയെ ഇഷ്ടമായിരുന്നല്ലെ ?..

എന്നിട്ടും അവൾക്ക് വേറെ പ്രേമം ഉണ്ടെന്ന് അറിഞ്ഞിട്ട് നിനക്ക് വിഷമം ഇല്ലെ ?.

എന്റെ മുഖത്തേക്ക് കുറച്ചു സമയം നോക്കിട്ട് ഷെബി ചോദിച്ചു ,

എനിക്കവളോട് ഒരു മണ്ണാങ്കട്ടയും ഉണ്ടായിരുന്നില്ല പക്ഷെ നിനക്ക് ഉണ്ടായിരുന്നു റിനീഷയോട് കടുത്ത പ്രേമം ,, നീ എന്താ ഡാ കരുതിയെ നിന്റെ കൂടെ നടക്കുന്ന ഞങ്ങൾ പൊട്ടന്മാരാണെന്നോ ?..

ഞാൻ അങ്ങനൊരു ഡ്രാമ ഇട്ടത് പോലും നിന്റെ ഉള്ളിലുള്ളത് പുറത്തു വരട്ടെന്ന് കരുതിയാണ് …

ഷെബിയോട് പറയാൻ എനിക്ക്

💬 Comments

View all comments