0%

Chapter Title : പ്രണയം 3

Author : Kambikathakal Read All Parts 497

അല്ലെന്ന് എനിക്കറിയാം ഇത് പോലെ അനുവിന് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടെന്ന്,,,

അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .

അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് , ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,

ഉപ്പ അപകടത്തിൽ പെട്ട് പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…

ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട് ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന് നേരെ വിരൽ ചൂണ്ടിയത് ,,,

അന്ന് മുതൽ ഒരു ദിനം പോലും ഞങ്ങൾ അനുവിന് വേണ്ടി പ്രാർത്ഥിക്കാതിരുന്നിട്ടില്ല .,,

ഞങ്ങൾ നാല് പെൺമക്കൾക്ക് ആരുമില്ലാതായി പോവുമായിരുന്ന അനാഥത്തിലേക്കുള്ള ജീവിതം ഓർക്കാൻ പോലും ശക്തി ഇല്ല എനിക്ക്….

ഞാൻ അവളെ തന്നെനോക്കി ഇരുന്നു ഹംന എന്നോട് പറയുന്ന വാക്കുകളിലെ വേദനയാണോ അതോ ഹംന എന്നോട് സംസാരിക്കുന്ന സന്തോഷമാണോ എന്റെ മനസ്സിൽ ഏതിനാണ് മുൻ തൂക്കം എന്ന് വേർതിരിച്ചറിയാൻ കഴിഞ്ഞില്ല ,,,

അനു റൂമിൽ കണ്ടതാണ് എന്റെ ഇളയ അനിയത്തി ,,

പിന്നൊരു അനിയത്തിയെയും ഇത്തയെയും ഇളയുപ്പാന്റെ വീട്ടിൽ നിർത്തിയിരിക്കുകയാണ് ….

ഇയാളെന്താ പഠിത്തം നിർത്തിയത് ?.

പഠിത്തം നിർത്തിയൊന്നും ഇല്ല , ഇപ്പോഴും പഠിക്കുന്നുണ്ട് ഒരു കംപ്യുട്ടർ ക്ലാസിന് പോവുന്നുണ്ട് ഫ്ലാറ്റിന് അടുതാണ് ,

അപ്പൊ ഇത്ത എന്ത് ചെയ്യുന്നു ?..

ഇത്താ.. ഇളയുപ്പന്റെ വീട്ടിലാണ് അധികവും .

💬 Comments

View all comments