0%

Chapter Title : പ്രണയം 3

Author : Kambikathakal Read All Parts 149

വിളിച്ചു പറയുന്നുവോ ?..

പറ്റുന്നില്ല തിരിച്ചറിയാൻ ഇതിപ്പോ എങ്ങനാ അറിയാ ആരോടാ ചോദിക്കുക ,,,

എന്തോ എന്റെ മനസ്സ് പറയുന്നു അറിഞ്ഞതിലും കൂടുതൽ എവിടെയോ ഒളിഞ്ഞിരിപ്പുണ്ട് ,,,

ഇനി ഭായിയെ ഈ സെല്ലിൽ കൊണ്ട് വിടില്ലെ ഇവന്മാര് ,,

ഇന്ന് രാത്രിയിലും ഭക്ഷണം കിട്ടി കാണില്ലെ ഭായിക്ക് ഉച്ച മുതൽ പട്ടിണി ആണ് ,, തൊണ്ട നനയ്ക്കാനുള്ള ഇത്തിരി വെള്ളം , അയാൾ അതും കൊടുപ്പിക്കില്ല ദുഷ്ടൻ ..

രാഹുൽ ആരോടെന്നില്ലാതെ പിറുപിറുത്തു…..

****** ******* ******** അതെ സമയം നൈറ്റ് ഡ്യുട്ടി പോലീസുക്കാരും അതെ സംശയം ചർച്ച ചെയ്യുക ആയിരുന്നു…,

ഈ സൂപ്രണ്ടിന് ആ ചെറുക്കനോട് മാത്രമെന്ത ഇത്ര പക ,

പല തരത്തിൽ കൊല ചെയ്തവർ ഇവിടെ ഉണ്ടല്ലോ അവരെ ഒന്ന് ശ്രേദ്ധിച്ചു പോലും ഞാൻ കണ്ടിട്ടില്ല ഒരു പോലീസുക്കാരൻ പറഞ്ഞു …

അത് ശരിയാ … ഉച്ചയ്ക്ക് ഭയങ്കര സീനായീന്ന ഒരു തടവ്ക്കാരൻ പറഞ്ഞത് ,

വധ ശിക്ഷയ്ക്ക് വിധിച്ചവരെ ഇടുന്ന ഇരുട്ട് മുറിയിലാണ് ഇപ്പൊ ഇവനെ ഇട്ടിട്ടുള്ളത് ,,,

ഒരു തുള്ളി വെള്ളം കൊടുക്കരുതെന്നാ പറഞ്ഞിട്ടുള്ളത് …

ഇങ്ങനെ തല്ലി പട്ടിണികിട്ടാൽ.. ആ ചെറുക്കൻ ജീവ പര്യന്തം തീർക്കുമെന്ന് എനിക്ക് തോന്നുന്നില്ല ,,

ഈ സൂപ്രണ്ട് ചോദിച്ചു വാങ്ങിയതാണ് പോലും ഈ ജയിലേക്ക് ഉള്ള സ്ഥലം മാറ്റം ,,

നമുക്ക് അറിയാത്ത എന്തോ ഒരു കാര്യം ഉണ്ട് ഇതിൽ ,,

ഒരു കാര്യവും ഇല്ല. കൊന്നവനെയൊക്കെ ഇങ്ങനെ തന്നെയാ ശിക്ഷിക്കേണ്ടത് ,,,

എന്നാ അത് എല്ലാരുടെ കാര്യത്തിലും വേണമല്ലോ , ഒരാളോട് മാത്രം പോരല്ലോ ..

ആ .ഇനി ആ പേരും പറഞ്ഞിട്ട് നമ്മൾ തെറ്റണ്ട ,,

ദെ.. സൂപ്രണ്ട് സാർ വരുന്നു പിന്നെ എല്ലാരും നിശ്ശബ്ദ്ദരായി …!

****** ****** ****** *****

ഹംന… ഞാനിന്ന് തിരിച്ചറിയുന്നു സ്വയം കിയ്യടങ്ങി എന്നതിലുപരി എന്നെ ഈ തടവറയിലേക്ക് പിന്നിൽ നിന്നും തള്ളിയിടാൻ ആളുണ്ടായിരുന്നു എന്ന് ,,,

നിനക്ക് തന്ന വാക്ക് പാലിക്കാൻ വേണ്ടി മാത്രമാണ് ഞാൻ സത്യത്തിനു നേരെ മുഖം തിരിക്കുന്നത് ,,

💬 Comments

View all comments