Chapter Title : പ്രണയം 4
മുത്തെ എന്താ നിനക്ക് സംഭവിച്ചത് ,, ചോദിക്കുക ആയിരുന്നില്ല നിലവിളിക്കുക ആയിരുന്നു അൻവർ..
ആ..ശബ്ദ്ദം കേട്ടപ്പോൾ അവൾ ആയാസപ്പെട്ട് കണ്ണുകൾ തുറന്നു .
അ..അനു…
ഒന്ന് കരയാൻ പോലും ശക്തി ഇല്ലാതെ ഹംനയുടെ ബോധം മറഞ്ഞു….
എത്രയും വേഗം ഹോസ്പ്പിറ്റലിൽ എത്തിക്കണം ,
അൻവർ ബെഡ്ഷീറ്റ് എടുത്ത് മാറ്റി വസ്ത്രം നേരെ ആക്കി ഹംനയെ തോളിലേറ്റി കാറിന് അടുത്തേക്ക് നടന്നു….,
മുൻ സീറ്റിൽ അവളെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ടു… കാർ എങ്ങോട്ട് എന്നില്ലാതെ ഓടി അൻവറിന്റെ സമനില പോലും കൈ വിട്ട് പോയിരുന്നു…
ഞെരക്കം കേട്ട് അൻവർ തിരിഞ്ഞു നോക്കി ..
ഹംന പതിയെ കണ്ണ് തുറക്കുന്നുണ്ട് . അൻവർ വണ്ടി സ്പീഡ് കുറച്ചു കൊണ്ട് വിളിച്ചു .
ഹംനാ. ….
അനു… നമ്മൾ എവി…ടെ..യാ.
നമ്മൾ ഹോസ്പ്പിറ്റലിലേക്ക് പോവാണ്. നീ വിഷമിക്കാതെ ഹംന .. അൻവർ ആ എസിയിലും വിയർക്കുന്നുണ്ടായിരുന്നു ,,
വേണ്ടാ…… വ …ണ്ടി.. നിർത്തു അനു…. ഹംന ആ തളർച്ചയിലും ശബ്ദ്ദമെടുത്തു കൊണ്ട് പറഞ്ഞു..
അൻവറിന്റെ കാൽ ബ്രേക്കിൽ അമർന്നു … സൂര്യൻ അസ്തമിച്ചു കൊണ്ടിരുന്നു .,,
ഹംന നിന്റെ ഈ അവസ്ഥയിൽ ഹോസ്പിറ്റലിൽ കൊണ്ട് പോവാതെ എങ്ങിനെയാ ??.. വേദനയോടെ അൻവർ ചോദിച്ചു..
വേണ്ട അനു …. അവിടെ കൊ..ണ്ട് പോയാൽ എല്ലാവരും അറിയും പിന്നെ…ന്റെ..കൂടെ…പിറപ്പ്…
അത് പറഞ്ഞു തീരും മുമ്പ് ഹംനയിലെ ബോധം വീണ്ടും നഷ്ടമായി ..
എന്താ റബ്ബേ ഞാൻ ചെയ്യേണ്ടത് ,, രണ്ടും കല്പിച്ചു കൊണ്ട് അൻവർ കാർ സ്റ്റാർട്ട് ചെയ്തു .. രണ്ടു മണിക്കൂറോളം
💬 Comments
View all comments