0%

Chapter Title : പ്രണയം 4

Author : Kambikathakal Read All Parts 200

മുടങ്ങിയാൽ ഇങ്ങനെ തളർന്ന് പോവുമോ അൻവർ സംശയത്തോടെ ചോദിച്ചു ,, അനു .. ഒരു കല്യാണം മുടങ്ങിയാൽ കുറച്ചു ദിവസം ആ പെണ്ണിന് സങ്കടവും അപമാനവും ഒക്കെ തോന്നും ,,

എന്നാൽ കുട്ടിക്കാലം തൊട്ട് പറഞ്ഞു വെച്ച കളികൂട്ടുക്കാരനെ ഭർത്താവായി സ്വീകരിക്കാൻ രണ്ടു ദിവസം ബാക്കി ഉള്ളപ്പോൾ നഷ്ടമായാൽ ഏത് പെണ്ണാ സഹിക്കുക അനു ,,

ഹേയ്… ഹംന , താൻ എന്താ ഈ പറയുന്നത് ?.

അതെ അനു ഉപ്പാന്റെ ഫ്രണ്ടിന്റെ മകനുമായി ഇത്താന്റെ കല്യാണം കുട്ടിക്കാലത്തെ പറഞ്ഞു വെച്ചതാണ് , പക്ഷെ അവസാന നിമിഷം ഇത്തയെക്കാൾ അവർ സ്നേഹിച്ചത് സ്വർണ്ണവും കാശും ആയിരുന്നു,,

ഇത്ത ആത്മഹത്യ ചെയ്യാ‍തിരുന്നത് തന്നെ ഭാഗ്യമാണ് ഇന്ന് ഇത്താന്റെ മാനസിക അവസ്‌ഥ എന്താണെന്ന് എനിക്കറിയാം ,,

ഹംന ആ ചെക്കന്റെ കല്യാണം കഴിഞ്ഞോ ?..

ഇല്ല എന്നാണ് തോന്നുന്നത് ആ ഭാഗം അന്വേഷിക്കാറെ ഇല്ല അത്രയ്ക്ക് വെറുത്തു പോയിരുന്നു …

അവന്റെ പേരും അഡ്രസ്സും എനിക്ക് പറഞ്ഞു തരാമോ ?..

എന്തിനാ അനു .. ആ കല്യാണം വീണ്ടും നടത്താം എന്നുള്ള പ്രതീക്ഷയാണോ ?..

നീ താ പെണ്ണെ .

ഒരു ഹീറോ കളിക്കാൻ ഉള്ള എല്ലാ തയ്യാറെടുപ്പും കാണുന്നുണ്ട്.. കാമുകിയുടെ ജേഷ്ട്ടത്തിയുടെ കല്യാണം നടത്താൻ ഹീറോ രംഗത്ത്‌ ഇറങ്ങുന്നു ,, അവസാനം കാശിക്ക് പോയ പോലെ വെറും കയ്യോടെ തിരിച്ചു വന്നാൽ ഞാൻ കളിയാക്കും ഇപ്പോയെ പറഞ്ഞേക്കാം.. ഹംന പറഞ്ഞു

അവനിക്ക് എങ്ങനെ കുട്ടിക്കാലം തൊട്ടുണ്ടായ ഇഷ്ട്ടം ഒരു ദിവസം കൊണ്ട് ഇല്ലാതായി എന്ന് എനിക്ക് അറിയണം ഹംന..

അതറിഞ്ഞിട്ട് ഇനി എന്തിനാ അനു . എന്റെ ഇത്ത അനുഭവിച്ച വേദന അപമാനം ഒന്നും അയാൾക്ക് തിരിച്ചെടുക്കാൻ ആവില്ല…,,

പ്രണയം എന്നത് രണ്ടു മനസ്സുകൾ കൈ കോർത്ത് പിടിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ്.. ആ കൈകൾ എന്ന് അഴിയുന്നുവോ അന്ന് ആ ഹൃദയവും പൂർണ്ണമല്ലാത്ത രൂപത്തിൽ ആവും.. എന്റെ ഇത്തയെ പോലെ ,,

അത് പറഞ്ഞു കൊണ്ട് ഇരിക്കുമ്പോഴാണ് അൻവറിന്റെയും രാഹുലിന്റെയും സംസാരത്തിന് വിലക്കുമായി സൂപ്രണ്ട് കടന്നു വന്നത് ,,

💬 Comments

View all comments