0%

Chapter Title : പ്രണയം 4

Author : Kambikathakal Read All Parts 203

തുടങ്ങിയിരുന്നു അപ്പോൾ എന്താ ചേട്ടായി .. പുറത്തു പോയി വന്നപ്പോ തൊട്ട് തുടങ്ങിയതാണല്ലോ ഈ ഡയറിയും നോക്കിയുള്ള ഇരിപ്പ് ,,

നീ ഒന്ന് അപ്പുറത്ത്‌ പോവുന്നുണ്ടോ അയാൾ കാര്യം തിരക്കി വന്ന ഭാര്യയോട് ദേഷ്യപ്പെട്ടു ,,

ഭാര്യ പിന്നൊന്നും ചോദിക്കാതെ പിന്നോട്ട് വലിഞ്ഞു ,

ചേട്ടായിന്റെ മനസ്സിൽ എന്തോ കയറി കൂടിയിട്ടുണ്ട് ഇനി അത് തീരും വരെ ചേട്ടായി ഇങ്ങനെ അലക്ഷ്യമായി ജോലി പോലും ശ്രേദ്ദിക്കാതെ അലയും. …,,

അയാൾ ഡയറിയിൽ കുറിച്ചിട്ടു ,,

എന്റെ അന്വേഷണം ഇന്ന് ചന്ദ്രേട്ടനിൽ എത്തി നിൽക്കുന്നു …

ഞാൻ സംശയിച്ചത് ശരിയായി വരുന്നു ,

അൻവർ എന്ന ചെറുപ്പക്കാരൻ സ്വയം കീഴടങ്ങി എന്നത് മാത്രമല്ല ..

അവനെ ജയിലറക്കുള്ളിൽ എന്നന്നേക്കുമായി അവസാനിപ്പിക്കാൻ ആരൊക്കെയോ ആഗ്രഹിക്കുന്നു ,,

ഒരു ക്രിമിനൽ ലോയറെ ലക്ഷങ്ങൾ മുടക്കി വാദിഭാഗം വക്കീലാക്കിയത് ആര് ?..

അതായിരുന്നു എന്റെ ഉള്ളിലെ ചോദ്യം ഇന്നലെ അതിനും ഉത്തരം കിട്ടി ,,,

പക്ഷെ എന്തിന് ?..

ഇവർക്കൊക്കെ ഈ കേസിൽ ഉള്ള താല്പര്യം എന്താണ് ?.

മൃതശരീരം കിട്ടാത്ത കേസ് ദുർബലം ആയിരിക്കും എന്നാൽ ഇവിടെ ജീവപര്യന്തം കിട്ടിയിരിക്കുന്നു ,,

വധ ശിക്ഷയ്ക്കും ശ്രെമിച്ചു റോയി തോമസ് .. ഇതിന്റെയൊക്കെ സത്യം അൻവറിന് അറിയുമോ ??..

അൻവറിന്റെ വീട്ടിൽ പോയപ്പോ തളർന്നു കിടക്കുന്ന ഉമ്മാക്ക് ഒന്നും സംസാരിക്കാൻ വയ്യാന്ന് പറഞ്ഞു ,,

വീട്ടിൽ. മറ്റാർക്കും അവനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ലെന്നും പറഞ്ഞു …,

ഹംനയുടെ വീട്ടിലുംപ്പോയി പത്ര വാർത്ത പോലെ ഫ്ലാറ്റിൽ അല്ലായിരുന്നു അവരുടെ താമസം ,, കുറച്ചു ബുദ്ധിമുട്ടി മറ്റൊരു നാട്ടിലേക്ക് പറിച്ചു നട്ട അവരെ കാണാൻ ,,

പക്ഷെ ഇത്തിരി ഇല്ലാത്ത വാടക വീട്ടിൽ കഴിയുന്ന ഉമ്മയും രണ്ടു പെൺമക്കൾക്കും മുന്നിൽ ഒന്നും ചോദിക്കാൻ തോന്നിയില്ല ,,

കേട്ടറിവ് വെച്ച് ഒരു നുണ പറഞ്ഞു , ഹംന ജോലി ചെയ്ത കംബ്യുട്ടർ സെന്ററിലെ മുതലാളി ആണെന്ന് ,,

അത് പറഞ്ഞപ്പോൾ തന്നെ ആ ഉമ്മയുടെ കണ്ണൊക്കെ നിറഞ്ഞു , വേദനിക്കുന്നവരെ കുത്തി നോവിക്കാൻ മനസ്സ് വരാത്തൊണ്ട് ,

💬 Comments

View all comments