Chapter Title : പ്രണയം 5
നിസ്ക്കാര പായ മടക്കി അടുക്കളയിലേക്ക് കയറി .., കവറിൽ നിന്നും ബിരിയാണി ഒരു കുഞ്ഞു ചെമ്പ് കഴുകി അതിലേക്ക് മാറ്റി ….,
അടുപ്പിൽ നിന്നും ചൂടോടെ ബിരിയാണി മണം ഒഴുകി പരന്നു …..,,,
ഇത്താ വാ ചോർ തിന്നാലോ കുഞ്ഞോൾ വലിയ സന്തോഷത്തോടെ പോയി വിളിച്ചു ,,
എനിക്ക് വേണ്ട .,,
ഇത്താ ബിരിയാണി ആണ് നമുക്ക് ഒരുമിച്ചു തിന്നാലോ ?. കുഞ്ഞോൾ സ്നേഹത്തോടെ വീണ്ടും പറഞ്ഞു
നിന്നോടെന്താ പറഞ്ഞാൽ മനസ്സിലാവില്ലെ കുഞ്ഞോളെ അതും പറഞ്ഞു കൊണ്ട് എണീറ്റു വന്ന കുഞ്ഞാറ്റ റൂമിന്റെ വാതിൽ കുഞ്ഞോൾക്ക് മുന്നിൽ കൊട്ടി അടിച്ചു ….,,,
അപ്പോഴും അടുക്കളയിൽ നിൽക്കുന്ന ഉമ്മാന്റെ കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു…., ഉമ്മ തിന്നുന്നില്ലെ കുഞ്ഞോൾ ചോർ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു ,,,
മോള് തിന്ന് ഉമ്മയും ഇത്തയും പിന്നെ തിന്നും..,,
ഉമ്മ ആ പറഞ്ഞ വാക്ക് സാധ്യമല്ലാത്ത ഒരു കാര്യമാണെന്ന് കുഞ്ഞോൾക്ക് അറിയാം …
വിശപ്പും കൊതിയും മാറ്റി നിർത്താൻ ആവാത്തത് കൊണ്ട് കുഞ്ഞോൾ ഉമ്മ പറഞ്ഞത് വിശ്വസിച്ച പോലെ ഭക്ഷണം കഴിച്ചു ,,,.
ഉമ്മ രണ്ടു മൂന്ന് വട്ടം കുഞ്ഞാറ്റയുടെ വാതിൽ തട്ടി വിളിച്ചു . മറുപടി ഒന്നും ഉണ്ടായില്ല. .,,,
അപ്പോയേക്കും കുഞ്ഞോൾ ഉറക്കം പിടിച്ചിരുന്നു. ..,
മക്കൾക്ക് ഇത് വരെ അറിയില്ല ഞാൻ പോവുന്ന ജോലി വീട്ടുപണിക്കല്ല ,, ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാണ് എന്ന് …, പറഞ്ഞാൽ മക്കൾക്ക് വിഷമാവും ,, .
ഹോട്ടലിലെ അടുക്കള ജോലി ആവുമ്പോ ആരും തന്നെ കാണില്ലല്ലോ …
ഹോട്ടൽ ജോലിക്ക് ഇടയിൽ മുമ്പ് രണ്ടു തവണത്തെ പോലെ ഇന്നും ഞാൻ കുഴഞ്ഞു വീണു..
ഹോട്ടലിന്ന് മുതലാളി ഇന്ന് തീർത്തു പറഞ്ഞു ഇനിയും ഇങ്ങനെ ആണേൽ ജോലിക്ക് വരണ്ട എന്ന് ,,
ഹോസ്പ്പിറ്റലിൽ നിന്നും ഡോക്ടർ വിടുന്നുണ്ടായിരുന്നില്ല ,, മക്കള് തനിച്ചാണെന്ന് പറഞ്ഞപ്പോൾ…. സ്വന്തം റിസ്ക്കിൽ പൊയ്ക്കോളൂ എന്ന് പറഞ്ഞു അവസാനം ഡോക്ടർ ,,,,,
മക്കളോട്. വൈകിയതിന്റെ കള്ളക്കഥ പറയാൻ ഹോട്ടലിന്ന് ശമ്പളത്തിന്ന് പിടിക്കാൻ പറഞ്ഞിട്ട് ബിരിയാണി വാങ്ങിയത്..
മൂന്ന് ബിരിയാണി പാർസൽ ആണെന്ന്
💬 Comments
View all comments