0%

Chapter Title : പ്രണയം 6

Author : Kambikathakal Read All Parts 527

ഭക്ഷണം കഴിക്കണം എന്തെങ്കിലും ഉണ്ടാവുമോ ഉമ്മാ എനിക്ക് തിന്നാൻ ..,, കുഞ്ഞാറ്റ എന്തോ പറയാൻ വാ തുറന്നതും ഉമ്മ കുഞ്ഞാറ്റയുടെ കൈയ്യിൽ മുറുകെ പിടിച്ചു അതിനൊരു വിലക്കിന്റെ ശക്തി ഉണ്ടായിരുന്നു….,, ഇപ്പൊ എടുക്കാം ഭക്ഷണം അതും പറഞ്ഞുമ്മ അടുക്കളയിലേക്ക് നടന്നു ,, കുഞ്ഞാറ്റയും കുഞ്ഞോളും പിന്നൊന്നും സംസാരിച്ചില്ല..,, ******** ********* ********** രാഹുലേട്ടന് പരോൾ പോയി വന്ന ശേഷം ഇതിപ്പോ മൂന്നാമത്തെ വട്ടമാണ് ഇങ്ങനെ ആള് കാണാൻ വരുന്നത് അല്ലെ ?.. അതെ ആത്മാർഥ ഫ്രണ്ട് എന്ന് പറയുന്നത് ഇവരെ പോലെ ഉള്ളവരാണ് ഒരു ഭാഗ്യമാണ് ഇതൊക്കെ രാഹുൽ അഭിമാനത്തോടെ പറഞ്ഞു…,, അൻവർ പെട്ടെന്ന് ചാരി നിന്ന തൂണിന് കീഴിൽ ഊർന്ന് ഇരുന്നു… അൻവർ …. എന്ത് പറ്റിയെടാ ?.. നിനക്ക് ഇത് ഇടയ്ക്ക് ഉണ്ടാവുന്നില്ലല്ലോ .. അൻവറിന്റെ ക്ഷീണം കണ്ട് രാഹുൽ ചോദിച്ചു .. കുറെ കലാമായി ഇങ്ങനെയാ രാഹുലേട്ടാ തലയ്ക്കുള്ളിൽ എന്തോ ഒരു മൂളലും ആകെ കലങ്ങി മറിയും പോലെ .. അൻവർ തളർച്ചയോടെ പറഞ്ഞു…,, എനിക്ക് അൻവറിനെ പണ്ട് ദുഷ്ടനായ ഒരു കൊലയാളി എന്നതിന് അപ്പുറം ഒന്നും അറിയില്ലായിരുന്നു…., അത് കൊണ്ടാണ് അനിയന്റെ പ്രായമുള്ള അൻവറിനെ കേറി ഞാൻ ഭായ് എന്ന് വിളിച്ചത് പോലും .. പിന്നീട് ഈ അച്ചടക്കവും വിനയവും ആര് ഉപദ്രവിച്ചാലും തിരിച്ചു മൗനം കൊണ്ട് പലപ്പോഴും കണ്ണ് നിറയ്ക്കുന്ന അൻവറിനോട് എനിക്ക് ഒരു ദയ തോന്നി.. രാഹുൽ പറഞ്ഞു ഇപ്പൊ എന്താ ഭായ് മാറ്റി വിളിക്കാൻ കാരണം ഞാൻ ഇപ്പോഴും കൊലയാളി തന്നെയാ രാഹുലേട്ടാ . എനിക്ക് തോന്നുന്നില്ല

💬 Comments

View all comments