0%

Chapter Title : പ്രണയം 6

Author : Kambikathakal Read All Parts 564

ഞങ്ങൾക്ക് കഴിഞ്ഞില്ല…! ഒരിക്കൽ അവിചാരിതമയാണ് റിനി ഉമ്മയെ ഹോസ്പ്പിറ്റലിൽ വെച്ച് കണ്ടത് , ബാക്കി പറഞ്ഞത് റിനീഷയാണ് .. ഉമ്മയെ ഹോസ്പ്പിറ്റലിൽ കൊണ്ട് വന്ന ആളോട് ഞാനും ഇക്കയും ഒന്നും അറിയാത്ത മട്ടിൽ കാര്യം എന്താണെന്ന് അന്വേഷിച്ചു.. ഹംനയുടെ ഉമ്മാന്റെ ഉള്ളിൽ ഒരു ഞെട്ടൽ ഉണ്ടായി.. അത് മറച്ചു വെച്ച് കൊണ്ട് ആ ഉമ്മ ഇടയ്ക്ക് കയറി പറഞ്ഞു.. ” ഹോ.. ഹോസ്പ്പിറ്റലിലോ ?. അത് എന്നെ ആയിരിക്കൂല മോളെ,, ഞാൻ എന്തിനാ.. ഹോസ്പ്പിറ്റലിൽ “ ഉമ്മ വെപ്രാളപ്പെടേണ്ട ! എനിക്ക് നല്ല ഓർമ്മയുണ്ട് ഉമ്മാന്റെ ഹംന മരിച്ചു എന്ന് ലോകം വിശ്വസിച്ചിട്ട്. അന്നേക്ക് അഞ്ചാം വർഷം ആയിരുന്നു…. കുഞ്ഞാറ്റ ഓർത്തു അന്ന് ഉമ്മ വൈകിയാണ് വന്നത് ബിരിയാണിയും കൊണ്ട് … അന്ന് താൻ ഗർവിച്ചിരുന്നു.. ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിട്ട്… റിനി , തുടർന്നു പറഞ്ഞു ഉമ്മ എന്ത് ജോലിക്കാണ് പോയതെന്ന് നിങ്ങൾ അറിയണം ,, നിങ്ങൾ അറിയാതിരിക്കാൻ ആണ് ഇടയ്ക്ക് കയറി ഉമ്മ സംസാരിച്ചത് എന്ന് എനിക്കറിയാം…..,, റിനീഷ ഇത്ത പറയ്.. എന്ത് ജോലിക്കാണ് ഉമ്മ പോയതെന്ന് ഞങ്ങൾക്ക് അറിയണം ,, കുഞ്ഞാറ്റ പറഞ്ഞു…… കഴിഞ്ഞ കുറെ വർഷമായി ഉമ്മ ഒരു ഹോട്ടലിലെ അടുക്കള ജോലിക്കാരി ആയിട്ടാണ് നിങ്ങളെ ഒന്നും അറിയിക്കാതെ പോറ്റിയത് . രണ്ട് മൂന്ന് വട്ടം അങ്ങനെ സുഗമില്ലാതായി എന്നും അയാൾ പറഞ്ഞു ഞങ്ങളോട് …. അന്ന് ഉമ്മ അറിയാതെ ഉമ്മയെ പിൻതുടർന്ന് നിങ്ങളെ വീട് കണ്ടെത്തി. റിനീഷ പറഞ്ഞു നിർത്തി ഹൃദയംപൊട്ടി താനി നിമിഷം മരിച്ചു പോയിരുന്നെങ്കിൽ എന്ന് കുഞ്ഞാറ്റ ആഗ്രഹിച്ചു….

💬 Comments

View all comments