0%

Chapter Title : പ്രണയം 6

Author : Kambikathakal Read All Parts 132

ഇനിയും പറയുവാൻ ഉണ്ട് അൻവർ പോലും അറിയാത്തൊരു സത്യം !! ടീച്ചർ അതും പറഞ്ഞു കൊണ്ട് ടേബിളിന്റെ മുകളിൽ വെച്ചിരുന്ന വെള്ളം എടുത്തു കുടിച്ചു… എന്താ.. ടീച്ചറെ ..എന്താ.. ഇനിയും ഞങ്ങൾ അറിയാതെ പോയ ആ സത്യം അൻവർക്കാക്ക് പോലും അറിയാത്ത ….,,, പൂർത്തി. ആക്കാൻ ആവാതെ കുഞ്ഞാറ്റ ചോദിച്ചു…,,, പറയാം മോളെ. അതും പറഞ്ഞു കൊണ്ട് ടീച്ചർ അവിടെ ഉള്ള കസേരയിൽ ഇരുന്നു …., നെഞ്ച് പൊട്ടുന്ന വേദന ഉണ്ട് ഉള്ളിൽ.. എന്നാൽ പറയാതിരിക്കാൻ ആവില്ലല്ലോ ,, ടീച്ചർ വീണ്ടും പറഞ്ഞു തുടങ്ങി ഇപ്പൊ അൻവർ ഹോസ്പ്പിറ്റലിൽ ആണ് ജയിലിൽ അല്ല.., ഞാൻ പറഞ്ഞില്ലെ ഹംനയേയും കൊണ്ട് ഡോക്ക്റ്ററുടെ ക്ലിനിക്കിൽ നിന്ന് അൻവർ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്… അവിടെ വെച്ചല്ലെ എന്റെ മോള് പോയത് ഉമ്മ കരഞ്ഞു കൊണ്ട് ചോദിച്ചു…,, ഇതാണ് ഞാൻ പറഞ്ഞത്.. ക്ഷമയോടെ കേൾക്കണം എന്ന് ,, ടീച്ചർ ഉമ്മയുടെ കണ്ണുനീർ തുടച്ചു കൊണ്ട് പറഞ്ഞു. …. മനസ്സ് കേൾക്കുന്നില്ല മോളെ അറിയാതെ പൊട്ടി പോവാ… തട്ടം കൊണ്ട് കണ്ണുനീർ തുടച്ച് ഉമ്മ പറഞ്ഞു.. ഇനി അൻവർ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കരുത് രക്ഷപ്പെടുത്തണം അതാണ് ലക്‌ഷ്യം ,,, ടീച്ചർ പറഞ്ഞു വേണം ടീച്ചർ .. ദീദി മരിച്ചു പോയിട്ടും ,, ഇതൊക്കെ പുറത്തു പറഞ്ഞാൽ എന്റെയും കുഞ്ഞോളുടെയും ജീവന് ഭീഷണിയിൽ ആണെന്ന് മനസ്സിലാക്കി ….. ആർക്കും ഒരു സംശയത്തിന് പോലും ഇട നൽകാതെ കുറ്റസമ്മതം നടത്തി … എന്റെ ദീദിയോടുള്ള വാക്ക് പാലിച്ചു കൊണ്ട് ശിക്ഷ ഏറ്റ് വാങ്ങി പാവം അൻവർക്ക…,, കുഞ്ഞാറ്റ വിതുമ്പി കൊണ്ട് പറഞ്ഞു നിർത്തി ശരിയാണ് കുഞ്ഞാറ്റ പറഞ്ഞത്. ഹംനയ്യുടെ അവസാന മൊഴികൾ ആണ്. .. അൻവറിനെ ഇങ്ങനെ ഒരു അവസ്ഥയിൽ എത്തിച്ചത് … ആരും അറിയില്ലെന്ന് വാക്ക് താ അനു എന്ന് ഹംന പറഞ്ഞപ്പോൾ അനുവിന്റെ ഉമ്മ ഹംനയ്ക്ക് സത്യം ചെയ്യിപ്പിച്ചു ..,, വെള്ളം ചോദിച്ചു കുടിച്ച ശേഷം ഹംന കണ്ണടച്ചു … അവിടം മുതൽ എല്ലാം മാറി മറഞ്ഞു.. പെട്ടന്നാണ് വാതിലിൽ ആരോ തട്ടി

💬 Comments

View all comments