0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
)രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ആറു ബുധനാഴ്ച്ച വൈകുന്നേരം നാല് മണി............. ഏകദേശം വൈകിട്ട് നാല് മണി ആയപ്പോഴേക്കും...ദുബായ്-തിരുവനന്തപുരം ''എമിറേറ്റ്സ് വിമാനം''തിരുവനന്തപുരം, അന്താരാഷ്ട്ര വിമാനത്താവള റൺവേയിൽ പറന്നിറങ്ങി. നീണ്ട പതിനഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം, സ്വന്തം മണ്ണിൽ കാലുകുത്തുമ്പോൾ...വല്ലാത്ത അപരിചിതത്വം അഭിക്ക് അനുഭവപ്പെട്ടു. എല്ലായിടത്തും അതിഭയങ്കര വ്യത്യാസങ്ങൾ !. എയർപോർട്ടിന് അകത്തും പുറത്തും...കണ്ട അവിശ്വസനീയ മാറ്റങ്ങളിൽ അവൻ ആകെ അത്ഭുതപരതന്ത്രനായി. നാട്ടിലേക്ക് അന്ന് എത്തുന്ന വിവരം ലീനയെയും തൻറെ വീട്ടുകാരെയും മാത്രമേ അവൻ അറിയിച്ചിരുന്നുള്ളു.വീട്ടിൽ ആട്ടെ, എത്തുന്ന ദിവസം പറഞ്ഞിരുന്നെങ്കിലും...വിമാനത്തിൻറെ കൃത്യസമയവും വിശദാ൦ശങ്ങളും പറഞ്ഞിട്ടില്ലാത്തതിനാൽ എയറോഡ്‌റോമിന് വെളിയിൽ..അവനെ പ്രതീക്ഷിച്ചു ബന്ധുക്കളുടെ നീണ്ടനിര ഒന്നും ഉണ്ടായിരുന്നില്ല. ലഗേജുകൾ അധികം ഇല്ലാതിരുന്നതിനാൽ...വലിയ കാലതാമസം കൂടാതെ ''ഗ്രീൻ ചാനലി''ലൂടെ തന്നെ വളരെവേഗം അഭിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞു. അവൻ വരുന്ന ഫ്‌ളൈറ്റ്ന്റെ നമ്പറും കൃത്യ സമയവും അടക്കം വിശദവിവരങ്ങൾ മുഴുവൻ വ്യക്തമായി ലീനക്ക് കൈമാറിയിരുന്നതിനാൽ...അഭിയെ കൂട്ടാൻ എത്തിച്ചേർന്നവർക്ക് എല്ലാം വളരെ അനായാസമായി. പോരെങ്കിൽ...ഇത്രയും വർഷത്തെ അന്തരം, കാലം... അവനിൽ വലിയ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ലീന ഒരുപക്ഷെ
എത്തിച്ചേർന്നേക്കാം എന്ന് അറിയിച്ചിരുന്നെങ്കിലും...അവൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല, അവൾ സൂചിപ്പിച്ചപോലെ പകരം വന്നത് അവൾ നിയോഗിച്ച...അവർ ഇരുവരുടെയും പഴയ കലാലയ സുഹൃത്തുക്കൾ. അവർ അവനെ കൂട്ടാൻ എയർപോർട്ടിന് പുറത്തു കാറ് പാർക്ക് ചെയ്തു വന്നു കാത്തു നിൽപ്പുണ്ടായിരുന്നു. അവർ എന്നാൽ പരസ്പരം കണ്ടിട്ട് ഇരുപത് വർഷത്തോളം നീണ്ട വലിയ കഴിഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാൽ...''തൊണ്ണൂറ്റി അഞ്ച് സെപ്റ്റംബർ ഒമ്പതിന്'' . അന്നായിരുന്നു അലീനയുടെ ''മിന്നുകെട്ട്'' നടന്നദിവസം. അന്ന് ബാറിൽ വച്ച് കണ്ട് കുടിച്ചു, ബോധമറ്റ്, പരസ്പര സന്തോഷത്തോടെ...കൈകൊടുത്തു യാത്ര പറഞ്ഞു

💬 Comments

View all comments