Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
പിന്നെയേ മറ്റെങ്ങോട്ടും ഉള്ളൂ. ''
സംസാരത്തിനിടയിലും...പിന്നിട്ടു പോകുന്ന വഴികളിൽ ആയിരുന്നു അഭീടെ കാര്യമായ ശ്രദ്ധ മുഴുവനും. നാടിനും നിരത്തിനും ഒക്കെ സംഭവിച്ച വലിയ മാറ്റങ്ങളിൽ അവൻ ഉത്കണ്ഠവാനായി. അത്യാകാംഷയോടെ നഗരത്തെയും...വഴിയോരങ്ങളെയും എല്ലാം അവൻ വല്ലാതെ പകച്ചു നോക്കി,പുറത്തേക്ക് കണ്ണുനട്ട് ഇരുന്നു. അപരിചിതങ്ങളായ ഏതൊക്കെയോ പാതകളിലൂടെ...ചുറ്റി, ഇഴഞ്ഞു വണ്ടി മുന്നേറിയപ്പോൾ....ക്ഷമ നശിച്ചു ഔൽസുക്യത്തോടെ അഭി അന്വേഷിച്ചു.....
'' ഇത് എവിടെയാ ?....നമ്മൾ എങ്ങുടൊക്കെയാ ഈ പായുന്നത് ?....."
'' എല്ലാ നല്ല കാര്യവും എന്നപോലെ നമ്മുടെ ഈ പുനഃസമാഗമവും ഒരു ചായകുടിയിൽ തുടങ്ങാം. അതിനുശേഷം ആവാം നമ്മുടെ പിന്നിട്ട ഇരുപത് വർഷങ്ങളുടെകണക്കെടുപ്പ് പോരേ?''.മുൻസീറ്റിൽ ഡ്രൈവർക്കെതിരെ ഇരുന്ന ഹരി അറിയിച്ചു.
പിന്നിൽ അഭിക്കൊപ്പം ഇരുന്ന എടു അതിനെ പിൻതാങ്ങി....'' അത് തന്നെ''.....
കാർ പിന്നെ തിരക്ക് പിടിക്കാതെ, ഏതോ നഗരവഴിയിലൂടെ ഇഴഞ്ഞു നീങ്ങുമ്പോൾ...സംശയം ഇരട്ടിച്ചു അഭി '' നമ്മൾ പോകുന്ന വഴി അരികുകളിൽ ആകെ കടകളുടെ തിരക്കാണല്ലോ...?, അവിടെ എവിടെ നിന്നെങ്കിലും കുടിച്ചാൽ പോരേ ?.''
വണ്ടി ഓടിച്ചുകൊണ്ടിരുന്ന ഷമീറിൻറെ വക ആയിരുന്നു അതിനുള്ള മറുപടി. '' മതിയോ ?...ഒരുപാട് ഒരുപാട്, കാലശേഷമുള്ള നമ്മുടെയൊക്കെ ഒരവിചാരിത കണ്ടുമുട്ടലല്ലേ?...അപ്പോൾ ചായകുടിയിലും ഇരിക്കട്ടെ അതിൻറെ ഒരു 'വെറൈറ്റി'' . കുറച്ചു ദൂരത്തു നിന്നാണെങ്കിലും ഒരു സ്‌പെഷ്യൽ ഇടത്തേ സ്‌പെഷ്യൽ ആളോടൊപ്പമുള്ള ഒരല്പം മധുരം കൂടിയ മുന്തിയ ഇനം വെറൈറ്റി ചായ, ഇന്നത്തെ നമ്മുടെ പ്രത്യേകദിനം കൊഴുപ്പിക്കും!. "
'' ഉം..''...എടു മൂളി, പിന്നെ കൂട്ടിച്ചേർത്തു...." സ്‌പെഷ്യൽ ദിവസം സ്‌പെഷ്യൽ ആളോടൊപ്പമുള്ള ''സ്‌പെഷ്യൽ ടീ''...എന്താ അഭീ എതിർപ്പുണ്ടോ അതിൽ...?. ഉണ്ടേൽ, വഴിവക്കിലെ സാധാ ചായയിൽ
💬 Comments
View all comments