Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
സമയം അടുത്തിരുന്നു. തുടർന്ന്... മുഴുവൻപേർക്കും സസ്യ-സസ്യേതര വിഭവങ്ങൾ ചേർത്തൊരുക്കിയ വൈവിധ്യമാർന്ന സമ്പൂർണ്ണ സമൂഹസദ്യ.
അവതാരകസ്‌ഥാനം മറ്റൊരു പെൺകുട്ടിക്ക് കൈമാറി, ലീന സദ്യനടക്കുന്ന ആൾക്കൂട്ടത്തിലേക്ക് പതുങ്ങനെ ഇറങ്ങി വന്നു. അവിടെ, സദ്യയിൽ ആകമാനം...എല്ലാവരോടും ഇടകലർന്ന് വിളമ്പുവാനും ഭക്ഷണം കൈമാറാനും ഒപ്പം അവരോടൊക്കെ കുശലങ്ങൾ അന്വേഷിച്ചു തമാശ പറഞ്ഞു ചിരിക്കാനും കളിക്കാനും അവൾ നന്നായി സമയം കണ്ടെത്തി.പഴയ കൂട്ടുകാരോടൊപ്പം...യാതൊരു ഔപചാരികതയും നിയന്ത്രണങ്ങളും ഇല്ലാതെ, യഥേഷ്‌ടം പഴയ ഓർമ്മകളും പുതുക്കി, ഓടിനടന്ന് കളിപറഞ്ഞു രസിക്കാനും...കളിയാക്കാനും എല്ലാവര്ക്കും എല്ലാത്തിനുമുള്ള ഒരു നീണ്ട ഇടവേള സമയമായിരുന്നു അത്.ആതിഥേയ എന്ന നിലയിൽ ലീന അതിൽ ഒരുപരിധി വരെ വിജയിക്കുകയും ചെയ്‌തു. കൂട്ടത്തിൽ, കുറച്ചൊക്കെ
ഒറ്റപ്പെട്ടുപോയ അഭിജിത്തിനൊപ്പം ചേർന്ന് നിന്ന്, അവന് വിരസതയകറ്റി, ആശ്വാസ തണലേകാൻ...കമ്പനികൊടുത്ത അവൾ...ഇടക്കും മുറക്കും മറ്റു കൂട്ടുകാരികളെ കൂടെ കൂട്ടിവന്നു,നന്നായി ഇടപഴുകാൻ നല്ല ശ്രമങ്ങൾ നടത്തി മടങ്ങിയിരുന്നു. അത് അവനെയും വല്ലാതെ...''ഹൃദയതരളിതൻ''ആക്കി. എന്നിരുന്നാലും...ആൾക്കൂട്ടത്തിലെ കടുത്ത ഏകാന്തത തുടരെയവനെ വേട്ടയാടിക്കൊണ്ടിരുന്നു. കുരുക്കുകളെല്ലാം അഴിച്ചു ആ തടവറയിൽ നിന്ന് മോചിതനാവാൻ...അവൻറെ മനസ്സും കേണുകൊണ്ടിരുന്നു.
ഊണും വിശ്രമവും വെടിപറച്ചിലും താണ്ടി...സദസ്സ്, എല്ലാവരും ഒത്തുചേർന്നുള്ള '' ഗെയി൦ ''ഇനങ്ങളിലേക്ക് കടക്കുന്ന നേരം...ലീന, പതിവ്പോലെ സാവധാനം അഭിക്കരികിലേക്ക് വന്നെത്തി.ഒന്നും ശബ്ദിക്കാതെയുള്ള അവളുടെ നോട്ടം !...അവൻറെ മിഴികളിലേക്ക് ഇട്ടതും ആർദ്രതയോടും ജിജ്ഞാസയോടും അവൾ ഉറ്റുനോക്കി. തിരയടങ്ങാത്ത കടലിൻറെ വികാരവിക്ഷോഭങ്ങൾ അവൾക്കതിനുള്ളിൽ കാണാൻ കഴിഞ്ഞു. അതേസമയം അഭി, ആ ആലോല നീലവിലോചനങ്ങളിൽ ആരാരും അറിയാതൊരു മന്മഥ മഹാസമുദ്ര പെരുംചുഴി ദർശിച്ചു. നുണക്കുഴി വിരിഞ്ഞ ചുവന്ന വർണ്ണകപോലങ്ങളിൽ...പല്ലവാധരങ്ങളിൽ, ശംഖു തോൽക്കും കഴുത്തടത്തിൽ ഒക്കെ അതിൻറെ അനുരണനങ്ങൾ ചുവടിറങ്ങി. അവനാ കൺകോണുകളിൽ ശ്രുംഗാര തോണിയേറി. അടുത്ത
💬 Comments
View all comments