0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1.1K
തിരിച്ചറിഞ്ഞ സ്‌ഥിതിക്ക്, ഇനി അങ്ങോട്ടുള്ള ജീവിതം...എന്ത് ?...എങ്ങനെ ?...അതുമാത്രം ചിന്തിക്കൂ. പോരേ?...അതാണ് എൻറെ അവസാന ചോദ്യം, ഉത്തരവും. '' ലീന നിസ്സഹായതയോടെ....'' അയാളും ഞാനും തമ്മിൽ, നമ്മൾ തമ്മിലുള്ള സ്നേഹത്തിൻറെ അന്തരങ്ങൾ സൂചിപ്പിക്കുവാൻ വേണ്ടി, ആ ബന്ധത്തിൻറെ ആഴം വ്യക്തമാക്കുവാൻ പറഞ്ഞുവെന്ന് മാത്രം. അതിനപ്പുറം...നിനക്ക് കേൾക്കാൻ ഇഷ്‌ടമില്ലാത്ത, പുതിയൊരു അദ്ധ്യായവും ഞാനിനി തുറക്കുന്നില്ല. മതിയായോ ?.''. അപ്പോഴേക്കും വെയിൽ നന്നേ മങ്ങി, നേരം സായന്തനത്തിലേക്ക് കടന്നിരുന്നു. പടിഞ്ഞാറ്, സാന്ധ്യശോഭയിൽ മുങ്ങിനിൽക്കുന്ന..വിരഹസൂര്യനെ നോക്കി...അതിക്രമിച്ച സമയക്രമത്തിൽ ബോധവതിയായി
എന്നപോലെ...ഭീതിയോടെ....ലീന...'' നേരം ഇരുളാവുന്നു അഭീ, എനിക്ക് പോകണം. അവിടെല്ലാവരും എന്നെ നോക്കി ഇരിക്കുകയാവും. ഇവിടിന്ന്, ''ഗെറ്റ് -റ്റുഗെതെർ'' ൻറെ ചെറിയ ഒരു ഇളവ് കിട്ടിയതാ. തൽക്കാലം അത് ദുരുപയോഗം ചെയ്യുന്നില്ല, പ്രത്യേകിച്ച് നമുക്ക് ഇടക്ക് ഇതുപോലൊക്കെ ഒന്ന് കണ്ട് മുട്ടണമെങ്കിൽ.....അത് നല്ലതാ...'' അഭി ഇടപെട്ട്...'' എന്നാ; നീ ഇനി അധികം വൈകണ്ട, ചെല്ല്...ഞാൻ കൊണ്ട് വിടണമോ ?...അതോ നിന്നെ കൂട്ടാൻ ആരേലും ഉണ്ടാവുമോ ?''. ലീന...'' അവിടെ, ചടങ്ങു പിരിഞ്ഞു ആളുകൾ പോയികാണുമെങ്കിലും....ഞാൻ കാര്യങ്ങൾ പറഞ്ഞേൽപ്പിച്ചിരുന്ന കൂട്ടുകാരികൾ ചിലർ ഉണ്ടാവും. എല്ലാം സെറ്റിൽ ചെയ്‌തു ഞാൻ അവർക്കൊപ്പം പൊയ്ക്കൊള്ളാം. നീ നാളെ വീട്ടിലേക്ക് വരുമോ ?....എല്ലാവരെയും ഒന്ന്കണ്ട് പരിചയപ്പെടുകയും കൂടി ആവാമല്ലോ ?...കൂട്ടത്തിൽ. '' '' അതിന്, നാളെ കഴിഞ്ഞു മറ്റന്നാൾ മനസമ്മതമല്ലെ ?...ഒരു ദിവസം കാത്താൽ മതിയല്ലോ ?...അതുകഴിഞ്ഞു പള്ളിയിൽവച്ചു കാണാമല്ലോ എല്ലാവരെയും.'' പറഞ്ഞു അഭി എണീറ്റു. ഇതിനകം എണീറ്റു സാരി കുടഞ്ഞുനിന്ന ലീന, അഭിക്കൊപ്പം മെല്ലെ മുന്നോട്ടു നടന്നു. ഹാളിലേക്കുള്ള നടത്തക്കിടയിൽ ലീന അവനെ വീണ്ടും ഓർമ്മിപ്പിച്ചു...'' മനസ്സമ്മതം

💬 Comments

View all comments