0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 1.6K

ഒരാൾ പറഞ്ഞിട്ട് എഴുതിയതിനാൽ ....ആ '' പാപഭാരം ''കൂടി ആ ആളുടെ തലയിൽ കെട്ടിവക്കുന്നു !....'' സിമോണ ''ക്കായി ഒരു സമർപ്പണം എന്നപേരിൽ അർപ്പിക്കുന്നു .ഇതിൻറെ ''ശാപം '' ഏറ്റ്....നാളെ അവർ എന്നെ ജീവനോടെ വിട്ടാൽ....വീണ്ടും കാണാം എന്ന ഉറപ്പോടെ , എല്ലാർക്കും.....നല്ലൊരു പുതുവർഷം ആശംസിച്ചുകൊണ്ട്......സ്വന്തം സാക്ഷി !.

വീണ്ടും ഒരു ഡിസംബർ കൂടി !. വീണ്ടും ഒരു മഞ്ഞുകാലം കൂടി !. ഡിസംബർ ആദ്യത്തെ ആ തണുത്ത വൃശ്ചികമാസ പുലരിയിൽ പ്രകൃതി മുഴുവൻ മഞ്ഞിൽ കുളിച്ചു ഈറനായി നിന്നു . എന്നത്തേയും പോലെ അന്നും സാധാരണമായ ഒരു ദിവസം . കിഴക്കേ ചക്രവാളത്തിൽ സൂര്യൻ ഉദിച്ചു തുടങ്ങിയിട്ടേ ഉളളൂ . സമയം ആറു മണി കഴിഞ്ഞെങ്കിലും പകലോൻ തണുപ്പ് കാലത്തിൻറെ വരവറിയിച്ചു ,മെല്ലെ നിദ്രവിട്ടു ഉണർന്നു വരുന്നതേയുള്ളൂ .

തലസ്‌ഥാന ജില്ലയിലെ തൃക്കണ്ണാപുരത്തിനടുത്തുള്ള ഒരു കൊച്ചു ഗ്രാമ പ്രദേശം !. അവിടെ ആരാമം എന്ന് വീട്ട്പേരുള്ള അഭി എന്ന അഭിജിത്തിൻറെ ഇടത്തരം നിലയിലുള്ളൊരു വീട് . നിർത്താതെ അലറുന്ന മൊബൈൽ ഫോണിൻറെ ഉച്ചത്തിലുള്ള റിങ്ടോൺ ശബ്ദം കേട്ട് സുഖനിദ്രയിൽ നിന്ന് ഞെട്ടിയുണർന്ന അഭി , ഫോൺ ശബ്ദത്തിൻറെ വല്ലാത്ത അലോസരതയും , ഉറക്കം നഷ്‌ടപ്പെട്ടതിൻറെ അസ്വാസ്ഥ്യവും മൂലം തെല്ലൊരു ദേഷ്യത്തോടെ മൊബൈലിനെ മനസ്സിൽ പ്രാകി , വേഗം ചെന്ന് കോൾ അറ്റൻഡ് ചെയ്തു . ഏതോ അപരിചിത പെൺശബ്ദം !....ക്ലിയർ ആവാത്തതിനാൽ സ്പീക്കർ മോഡിലിട്ട് , ചെവിയ്ക്കടുത്തു പിടിച്ചു .

'' ഹലോ ....ഇത് മിസ്റ്റർ , അഭി അല്ലെ ?. '' ....നേർത്ത സ്ത്രീ

💬 Comments

View all comments