Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ
പക്ഷെ നിൻറെ ആത്മാർഥത , നിഷ്‌ഠ , ആദർശം ....എല്ലാത്തിനെയും ഞാൻ നിന്നെപ്പോലെ വിലമതിക്കുന്നു . സാരമില്ല, നമുക്ക് ഫൈറ്റ് ചെയ്യാം !...ഇല്ലേൽ എല്ലാം ഉപേക്ഷിച്ചു ഇറങ്ങിവന്ന് നമുക്ക് ഒരുമിച്ചു ജീവിക്കാം !. അത്രക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ഇല്ലാത്തൊരു നിമിഷം എനിക്കിനി ചിന്തിക്കാനേ പറ്റില്ല !. ''''
വീണ്ടും നിറഞ്ഞൊഴുകിയ സ്നേഹത്തിൻറെ കണ്ണീർകടലോടെ ...അവൾ അവനെ അമർത്തി പുണർന്ന് ...വിതുമ്പലോടെ , മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടാൻ തുടങ്ങി . ലീനയുടെ വാക്കുകളിലെ സ്നേഹപെരുമഴയിൽ നനഞ്ഞു കുളിച്ചു ...നിറമിഴികളോടെ ഈറനണിഞ്ഞു നിന്ന അഭിയും അനുരാഗ വിവശനായി ...അവളെ ഒന്നാകെ ആലിംഗനം ചെയ്‌തു , ചുടുചുംബനങ്ങൾ കൈമാറി .
അവിടെ അവർ.....അലീന എന്ന ലീനയും , അഭിജിത് എന്ന അഭിയും സർവ്വവും മറന്ന് ഒന്നാകുകയായിരുന്നു !. സമയവും , കാലവും , സ്‌ഥലവും ലോകവും ,ഭൂമിയും ആകാശവും, സൗരയൂഥവും .....തങ്ങളെത്തന്നെയും മറന്ന് അവർ ഒന്നായ് ലയിച്ചു ചേരുകയായിരുന്നു , ഊട്ടിയിലെ ആ തണുത്ത പ്രഭാതത്തിലെ , ഹോട്ടൽ ലേക്ക് വ്യുയുവിലെ....ആ അമ്പത്തി അഞ്ചാം നമ്പർ മുറിയിൽ . അഭിയും അലീനയും ....അവർ , പരസ്പരം വാശിയോടെ...വാശിയിൽ നിന്ന് ഉയിർകൊണ്ട ആവേശത്തോടെ , സ്നേഹത്താൽ മതിമറന്ന്.....കെട്ടിപ്പുണർന്ന് ആഞ്ഞു ചുംബിക്കാൻ തുടങ്ങിയിരുന്നു . അലീന അവളിൽ നിറഞ്ഞു നിന്ന വികാരവായ്പുകൾ മുഴുവനും അവനിലേക്ക് ചൊരിഞ്ഞു . അവൻറെ നെറ്റിയിൽ തുടങ്ങി .....കവിളിൽ, നാസികയിൽ , ചുണ്ടിൽ , താടിയിൽ ഇങ്ങനെ കീഴേക്ക് ചുംബനം പടർത്തി കൊണ്ടവൾ അവനെ ഇളക്കിമറിച്ചു , കോരിത്തരിപ്പിച്ചു !. അവൻറെ വിയർത്ത കഴുത്തടം വരെ ചുംബിച്ചു മഥിച്ച അവൾ തിരികെ കൊണ്ടുവന്നത് അവന്റെ ഇളംചുണ്ടിൽ മുത്തമിട്ടവസാനിപ്പിച്ചു അവൻറെ ചുണ്ടുകളെ കടിചീമ്പാൻ തുടങ്ങി . അഭിക്ക് കൊടുക്കാൻ തയ്യാറാക്കി വച്ചിരുന്ന നൂറു ഉമ്മകൾ...പലിശയും കൂട്ടുപലിശയും ചേർത്തവൾ ഉമ്മവച്ചു അവൻറെ ചുണ്ടുകൾ രണ്ടും കടിച്ചു പറിച്ചു അവനെ ഭ്രാന്തു പിടിപ്പിച്ചു .
പിന്നെ , അഭിയുടെ ഊഴമായിരുന്നു . ഒരു സംവത്സര കാത്തിരിപ്പിൻറെ കടങ്ങൾ മുഴുവൻ അമ്മയായി അവൻ അവൾക്ക് തിരികെ നൽകി.... മനോനില തെറ്റിച്ചു . ഇരുവരുടെയും
💬 Comments
View all comments