0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ

Author : Anu Anand Read All Parts 498

എന്നിട്ട് ...എത്രയും വേഗം , ഡിഗ്രി എടുത്ത് ഒരു ജോലി സമ്പാദിക്കാൻ നോക്ക് . ''''

തൻറെ മാറിൽ ചേർന്നമർന്നു കിടന്ന അലീനയെ ഒന്നുകൂടി , ചേർത്തമർത്തി കൊണ്ട്...അഭി മറുപടി നൽകി ......'''' അതേ , എക്‌സാം കഴിഞ്ഞു , റിസൾട്ട് വരാനൊന്നും ഞാൻ കാത്തു നിൽക്കില്ല !. എവിടെങ്കിലും ചെറുതെങ്കിലും പറ്റിയ ഒരു പണി കിട്ടിയാൽ ഞാൻ കയറും . ജോലിയുടെയോ പണത്തിൻറെയോ പേര് പറഞ്ഞു , ഈ ബന്ധം നടക്കാതെ പോകരുത് !. ''''

ഇതിനിടക്ക് ....തന്നിൽ ലയിച്ചു ചേർന്നു കിടന്ന അലീനയെ അഭി , മെല്ലെ തഴുകി, തലോടി ....അവളുടെ രോമകൂപങ്ങൾ ഉണർത്തികൊണ്ട് , പതിയെ ....അവളുടെ കവിളിലും ചുണ്ടിലും എല്ലാം അമൃതചുംബനങ്ങൾ കൊണ്ട് പൊതിയാൻ തുടങ്ങിയിരുന്നു .

'''' ആതേടാ ...''വീ വിൽ ട്രൈ അവർ ലെവൽ ബെസ്റ്റ്'' !.....പണമൊന്നും അവർക്കൊരു പ്രശ്നമല്ല !...''ബട്ട് മൈ ഫാമിലി ഡി ആർ ഹൈലി ഓർത്തഡോക്സ് !. അതേയുള്ളൂ ഒരു പ്രോബ്ലം !. എങ്കിലും നമ്മൾ മരണംവരെ പോരാടും .'''' തമാശ കലർത്തി അലീന പറഞ്ഞു .

പിന്നെ, പ്രണയകാമനകൾ അതിരു വിടുന്നു എന്ന് തോന്നിയപ്പോൾ ....ആസക്തികൾക്ക് കടിഞ്ഞാണിട്ട് ഇരുവരും എണീറ്റ് വീണ്ടും നടത്ത ആരംഭിച്ചു . പതിവിലും അധികം ഉർജ്ജസ്വലതയോടെ ....നഷ്‌ടപ്പെട്ട പ്രണയകാലങ്ങളെ , ഒട്ടിച്ചേരലുകളിലൂടെ , തിരികെ വിളിച്ചു ....അതിൻറെ സ്വർഗ്ഗീയതകളെ ഉമ്മകൊടുത്തു ഉണർത്തിയെടുത്തു ..അവർ നടന്നു . ഊട്ടിയുടെ മാറിലെ വർണ്ണ മനോഹാരിതയിലൂടെ....പുല്ല് മൂടിയ , മൊട്ടക്കുന്നുകളിലൂടെ ....ശൈത്യം മൂടിയ അതിൻറെ താഴ്വാരങ്ങളിലൂടെ , അനുരാഗവിവശരായി കെട്ടിപ്പുണർന്ന് അവർ നടന്നു. ഇടക്ക് പോറ്റി ഹോട്ടലിൽ ഉച്ചയൂൺ , പിന്നെ ചിത്രകലാ ഗാലറിയിൽ കറക്കം ...ഹോഴ്‌സ് ക്ലബ്ബിൽ നിന്ന് കുതിരപ്പുറത്തു സഞ്ചാരം , ജയൻറ് വീലിന്റെ ഉയർന്ന സാഹസികതയിൽ ഒരുമിച്ചിരുന്നുള്ള ചുറ്റൽ ! അതുംകഴിഞ്ഞു പുറത്തു വന്ന് നല്ല കനലിൽ ചുട്ടെടുത്ത , ഞെരിപ്പൻ ചോളം കടിച്ചു പറിച്ചോണ്ട്....ആദിവാസി മേഖലയിലേക്ക് !. വീണ്ടും പുൽമേടുകളും ,തേയിലത്തോട്ടങ്ങളും കടന്ന് ...തടാകക്കരയിൽ വന്നെത്തി !. ക്രഞ്ചി പോപ്പ്‌കോണും കൊറിച്ചു...നേരെ ഒട്ടിയമർന്നിരുന്നുള്ള വഞ്ചിയാത്ര !.... നവദമ്പതിമാരെ പോൽ

💬 Comments

View all comments