Chapter Title : പ്രണയം പൂക്കുന്ന നഗരം [M.KANNAN]
ഒരു കോട്ടും കൊടുത്തു ഞാൻ പുറത്തേക്കു നടന്നു.
“ഡി.. ചേട്ടൻ അടിപൊളി ആണല്ലോ, ഇനി നിങ്ങൾ തമ്മിൽ പണ്ട് ഇഷ്ടത്തിൽ ആയിരുന്നോ”.
“ഒന്ന് പതുക്കെ പറയടി. ഞങ്ങൾ തമ്മിൽ ഒന്നും ഇല്ലായിരുന്നു”
ഞാൻ നടന്നപ്പോൾ അവളെ അവർ ഓരോന്ന് പറഞ്ഞ് കളിയാക്കുന്നത് കേട്ടിരുന്നെങ്കിലും ഞാൻ തീറിഞ്ഞു നോക്കാതെ നടന്നു. ഒരു ചെറിയ ചിരിയും എനിക്ക് വരാതെ ഇരുന്നില്ല .
പുറത്ത് വന്നു വീണ്ടും ഞാൻ പഴയ സ്ഥലത്തേക്ക് പോയി. അവിടെ ഇപ്പോൾ വേറെ ആൾ വന്നു ഇരിക്കുന്നുണ്ട്. പിന്നെ ഉള്ളതിൽ എല്ലാം ഫാമിലി ആണ്. എനിക്ക് ആണേൽ നല്ലപോലെ വിശക്കുന്നുണ്ട്. “പൊറോട്ട എല്ലാം ഇത്ര പെട്ടെന്ന് ദഹിച്ചോ അങ്ങനെ വരാൻ വഴി ഇല്ലല്ലോ”
ഞാൻ കുറച്ചു ദൂരേക്ക് മാറി ഒരു ബൈക്കിന് മുകളിൽ ഇരുന്നു.
ഇവിടെ നിന്നാൽ എനിക്ക് സുഹാനയെ കാണാം, അവൾ ഇടക്കൊക്കെ എന്നെ നോക്കുന്നുണ്ട്. അവർക്കുള്ള ഫുഡ് വന്നു. ഇതിനിടക്ക് അവൾ രണ്ടു തവണ എന്നെ കൈ കാണിച്ചു വിളിച്ചു.
ഇനിയും വെയിറ്റ് ചെയ്താൽ വിശന്നു ചാവും എന്ന് തോന്നിയ ഞാൻ അവളോട് പോകുവാ ഫ്രണ്ട് വരും എന്നൊക്കെ ആക്ഷൻ കാണിച്ചു ബൈക്ക് എടുത്ത് പുറത്തേക്കു ഇറങ്ങി.
അവളുടെ മുഖം പെട്ടെന്ന് ഞാൻ പോയത് കണ്ടപ്പോൾ മാറിയതും ഞാൻ കണ്ടിരുന്നു.
കുറച്ചു മാറിയപ്പോൾ തന്നെ അധികം തിരക്ക് ഇല്ലാത്ത ഒരു കട കണ്ടു. അവിടെയും സീ ഫുഡ് ഐറ്റംസ് തന്നെ. വളരെ കുറച്ചു പേരെ അവളുടെ ഉള്ളു. പക്ഷെ സമയം 2. 30ആയിരുന്നു. അപ്പോൾ തിരക്ക് കുറഞ്ഞ കാരണം അതും ആകാം. അകത്തു കെയറി
💬 Comments
View all comments