0%

Chapter Title : പ്രണയം [പ്രണയരാജ]

പറയാൻ തുടങ്ങിയിട്ട് , അന്നു ഞാൻ പറഞ്ഞ മറുപടി, അതു തന്നെയാ ഇപ്പോയും അതുമാറണേ... ഞാൻ ചാവണം രാജേട്ടാ..... എന്തൊക്കെയാ.... ഈ പറയുന്നത്. എടി, എനി ഈ കാര്യം നി പറയില്ല
ഇല്ല എനി ഞാൻ പറയില്ല.... ഒക്കെ ഞാൻ സഹിച്ചോളാ... എൻ്റെ പൊന്ന് അരുതാത്തതൊന്നും ചിന്തിക്കുത് അതും പാഞ്ഞ് അവൾ എന്നെയും കെട്ടിപ്പിടിച്ചു കിടന്നു. മിക്ക രാത്രികളിലും ഇങ്ങനെ ഒരു സിൻ പതിവാണ്. ആ കണ്ണീരു മാറ്റാൻ എനിക്കും കഴിയില്ലല്ലോ എന്നോർത്ത് ഞാനും കിടന്നു. ഉറക്കം നഷ്ടമായിട്ട് നാളുകൾ ഏറെയായി. ഞാൻ രാജൻ , നല്ലൊരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു. ഇവൾ അഞ്ജലി എൻ്റെ ഭാര്യ. പ്രണയ വിവാഹം ആയിരുന്നു ഞങ്ങളുടേത്. അഞ്ചു വർഷം നീണ്ടു നിന്ന പ്രണയം. ഞങ്ങളുടെ വീട്ടിൽ ഈ വിഷയം അറിയിച്ചപ്പോ വലിയ പൊട്ടിത്തെറികളൊന്നു കൂടാതെ അതു നടന്നു. നല്ല ജോലി തനിക്കുണ്ടായിരുന്നതു കൊണ്ടും, അവൾ കാണാൻ ഭംഗിയും തരക്കേടില്ലാത്ത സാമ്പത്തികവും ഇരു കൂട്ടർക്കും സമ്മതം. വിവാഹ ശേഷം ഒരു കൊല്ലത്തോളം അവളെ നിലത്തു വെക്കാതെയാ അമ്മ കൊണ്ടു നടന്നത്, ആ അമ്മയുടെ കുത്തു വാക്കുകൾ തന്നെയാ ഇപ്പോ ഇവളെ കരയിക്കുന്നതും. ഒരു കൊല്ലം കഴിഞ്ഞതും ഒരു കുഞ്ഞുണ്ടാവാത്തതിൻ്റെ പരിഭവങ്ങൾ തലപൊക്കി തുടങ്ങി, പോകപ്പോകെ അതു വളർന്നു , അതിൻ്റെ ഭാവവും രൂപവും മാറി വന്നു. ഡോക്ടർമാരെ കണ്ടപ്പോ അവൾക്കാണ് പ്രശ്നം എന്നറിഞ്ഞപ്പോ അമ്മയുടെ പഴയ സ്നേഹം ഒക്കെ കാറ്റിൽ പറന്നു പോയി. തൻ്റെ മകൻ്റെ ജീവിതം കളഞ്ഞവൾ , അവരുടെ ആഗ്രഹത്തിൽ മണ്ണിട്ടു മൂടിയവൾ, മച്ചി, എന്തിനേറെ

💬 Comments

View all comments