Chapter Title : പ്രണയമാണ് ഇപ്പോഴും [Smitha]
തോറും പെരുകി. അവള്‍ അതീവ വിസ്മയത്തോടെ സോഫിയയെ നോക്കി. "എടീ അതിനയാള്‍ കല്യാണം കഴിച്ചതാണോ, കുടുംബം ഒള്ളതാണോ എന്നൊക്കെ നീ അന്വേഷിച്ചോ? ഇനി ബാച്ചിലര്‍ ആണെന്ന് വെക്കുക. കമ്മിറ്റഡ് ആണെങ്കിലോ? ഇതൊന്നും അറിയാതെ...!" "അല്‍പ്പം പ്രായക്കൂടുതല്‍ കണ്ടേക്കാം," "അല്‍പ്പം എന്ന് വെച്ചാല്‍? അറുപത് ? ഓര്‍ എഴുപത്?" "നീ പോടീ!" സോഫിയ മുഖം വീര്‍പ്പിച്ചു. "ഹ!ഇങ്ങനെ തൊട്ടാവാടി അകല്ലേ പെണ്ണെ!പറ!" "ഒരു തേര്‍ട്ടി...തേര്‍ട്ടി റ്റു..." "ഇങ്ങ്ഹേ! അത്രേം പ്രായവോ! അത് കൊള്ളാല്ലോ! എന്ന് വെച്ചാല്‍ നിന്നേക്കാളും പന്ത്രണ്ട് വയസ്സിന്...ഒന്ന് പോ പെണ്ണെ ഇതെങ്ങനെ ശരിയാകും?" "അപ്പം നസ്രിയേം ഫഹദുവോ? ആ...പറ. അവരുടെ ഏജ് ഡിഫറന്‍സ് എത്രയാ? ഷേക്സ്പിയര്‍ അന്നാ ഹതാവെ അതോ? അറിയാമോ നിനക്ക് ഡോക്റ്റര്‍ ജോണ്‍സന്‍റെ ഭാര്യക്ക് അയാളേക്കാള്‍ ഇരട്ടി ഏജ് ഉണ്ടാരുന്നു. പ്രായമല്ല പ്രണയമാണ് വലുത്!" "സമ്മതിച്ചു," മീര സോഫിയയുടെ നേര്‍ക്ക് കളിയായി കൈകള്‍ കൂപ്പി. "പ്രായം പോട്ടെ," മീര പറഞ്ഞു. "ഈ ഡിസ്ട്രിക്റ്റില്‍ നിന്‍റെ ഡാഡീടെ അത്രേംപണമുള്ളയാള്‍ വേറെ ഇല്ല. നീയീ പറയുന്ന മന്മഥന്‍, നിന്‍റെ റോമിയോ, നിന്‍റെ മജ്നു ഒരു സാധാരണക്കാരന്‍ ആണേല്‍? വെറും തെറുപ്പു ബീഡി മാത്രം വാങ്ങാന്‍ മാത്രം ആസ്തിയുള്ളവന്‍ ആണേല്‍? നിന്‍റെ ഡാഡി ആ പാവം കെവിനേകൊന്നത് പോലെ അവനെ വെള്ളത്തില്‍ മുക്കിക്കൊന്നാല്‍?" "എങ്കില്‍ ഞാനും ചാവും," സോഫിയ ദൃഡസ്വരത്തില്‍ പറഞ്ഞു. "നീന ഇപ്പഴും കെവിനേ മാത്രം ഓര്‍ത്ത് ജീവിക്കുന്നില്ലെ? അതുപോലെ!" ഒരു നിമിഷം അവരിരുവരും മൌനമായി മുഖാമുഖം നോക്കിയിരുന്നു. "എന്‍റെ മീരേ," സോഫിയ അവളുടെ തോളില്‍ പിടിച്ചു. "നമ്മക്ക് ഈ പ്രായത്തില്‍ ഒരിക്കലും ഇമ്മച്ച്വര്‍ ആയ
💬 Comments
View all comments