Chapter Title : പ്രണയമന്താരം 10 [പ്രണയത്തിന്റെ രാജകുമാരൻ]
ചിരിച്ചു...
ആ മനസിലായി. ആള് നിങ്ങളെ വിളിച്ചുകൊണ്ട് വരാൻ പോയതിനു ശേഷം ആ മന്താര ചോട്ടിൽ ഇരിക്കാൻ തുടങ്ങിയത് ആണ്.. രാവിലെ തൊട്ടു സന്തോഷത്തിൽ ആയിരുന്നു അവിടുന്ന് വന്നതിനു ശേഷം മൂട്ഓഫ് ആണ്.. കാര്യം തെരക്കിയപ്പോൾ അവനും തലവേദന ആണ് എന്നാ പറഞ്ഞത്... അതു പറഞ്ഞു കല്യാണി ടീച്ചർ ഒന്ന് ചിരിച്ചു
അതു കേട്ട് തുളസി ഒരു മങ്ങിയ ചിരി ചിരിച്ചു..
ആ ഞാൻ ഒന്ന് നോക്കട്ടെ... അതു പറഞ്ഞു തുളസി മന്താര ചോട്ടിലേക്ക് പോയി..
തുളസി പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നു എല്ലാരും..
മന്താര ചോട്ടിൽ തടിയിൽ തീർത്ത ബെഞ്ചിൽ ഇരിക്കുക ആയിരുന്നു കൃഷ്ണ....
തുളസി അവന്റെ അടുത്ത് വന്നു ഇരിന്നു...
ടാ എന്തു പറ്റി.... ആകെ ഒരു വല്ലായ്മ ഒരു തെളിച്ചം ഇല്ലല്ലോ...
ഓ ഞാൻ ഇങ്ങനെ ഇരുന്ന എന്താ അതിൽ ആർക്കും പ്രശ്നം ഒന്നും ഇല്ലല്ലോ...
ഓഹോ.... അങ്ങനെ ആണോ.... അതു അറിഞ്ഞില്ലല്ലോ
ഇപ്പോൾ അറിഞ്ഞില്ലേ...
ആ ആകെ ചൂടിൽ ആണല്ലോ....
അടുത്ത് ഇരുന്നപ്പോൾ അറിഞ്ഞില്ലേ...
എന്ത്....
ചൂട്.....
ഓ തമാശിച്ചതാ..
അല്ല... ഒരു പദ്യം ചൊല്ലിയത് ആണ്..
ടാ ചെക്കാ മതിട്ടോ.. എങ്ങോട്ട് നോക്കിയേ... എന്താ നിന്റെ പ്രെശ്നം..
അതു ടീച്ചർക്കു അറിയാല്ലോ..
എന്ത് അറിയാന്ന്...
ഓ.. ഇപ്പോൾ അങ്ങനെ ആയോ... കൂട്ടുകാരിയോട് വല്ല്യ സെന്റി അടിക്കുന്നത് കണ്ടല്ലോ....
അപ്പോൾ നീ ഏല്ലാം കേട്ടോ...
അതിനു മലയാളം അല്ലെ നിങ്ങൾ പറഞ്ഞെ... എനിക്ക് മനസിലാകും..
ശെടാ... ചെക്കൻ കലിപ്പിൽ ആണല്ലോ.. ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്..
എനിക്ക് അതു തെറ്റായി തോന്നുന്നില്ല. ടീച്ചർ രണ്ടാം കെട്ടുകാരി ആയത് എന്റെ കൊഴപ്പം ആണോ പ്രായത്തിൽ മൂത്തതു എന്റെ കൊഴപ്പം ആണോ. സഹതാപം ഒന്നും അല്ല. ഏല്ലാം നന്നായി ആലോചിച്ചു തന്നെ ആണ് ആ തീരുമാനം എടുത്തതു... പിന്നെ പ്രായത്തിൽ മൂത്തവരെ ആരും കല്യാണം കഴിക്കാതെ ഇരിക്കുക അല്ലെ.. അല്ലെ തന്നെ നമ്മൾ തമ്മിൽ 5 വയസു അല്ലെ വെത്യാസം ഉള്ളു എനിക്ക് അതു ഒരു പ്രെശ്നം ആയി തോന്നുന്നില്ല.... ഇനി എന്താണ് ടീച്ചറിന്റെ
💬 Comments
View all comments